അ​ഞ്ചു വ​യ​സു​കാ​ര​ൻ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​തി​യാ​യ പത്തൊന്പതുകാ​ര​നെ ബോ​സ്റ്റ​ൽ സ്കൂ​ളി​ല​യ​ച്ചു
അ​ഞ്ചു വ​യ​സു​കാ​ര​ൻ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം: പ്ര​തി​യാ​യ പത്തൊന്പതുകാ​ര​നെ ബോ​സ്റ്റ​ൽ സ്കൂ​ളി​ല​യ​ച്ചു
Saturday, April 1, 2023 1:39 AM IST
പു​​​തു​​​ക്കാ​​​ട് (​​തൃ​​ശൂ​​ർ) : മു​​​പ്ലി​​​യ​​​ത്ത് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​ഞ്ചു വ​​​യ​​​സു​​​കാ​​​ര​​​ൻ വെ​​​ട്ടേ​​​റ്റു​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പ്ര​​​തി​​​യാ​​​യ 19-കാ​​​ര​​​നെ കാ​​​ക്ക​​​നാ​​​ട്ട് ബോ​​​സ്റ്റ​​​ൽ സ്കൂ​​​ളി​​​ല​​​യ​​​ച്ചു. ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ പ്രാ​​​യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​ണു കാ​​​ക്ക​​​നാ​​​ട്ടേ​​​ക്ക് അ​​​യ​​​ച്ച​​​ത്.

മു​​​പ്ലി​​​യം ഗ്രൗ​​​ണ്ടി​​​നു സ​​​മീ​​​പ​​​ത്തെ ഐ​​​ശ്വ​​​ര്യ സി​​​മ​​​ന്‍റ് പ്രോ​​​ഡ​​​ക്ട്സ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ൽ വ്യാ​​​ഴാ​​​ഴ്ച രാ​​​വി​​​ലെ ഏ​​​ഴി​​​നാ​​​ണ് കു​​​ട്ടി വെ​​​ട്ടേ​​​റ്റു മ​​​രി​​​ച്ച​​​ത്. കു​​​ട്ടി​​​യു​​​ടെ അ​​​മ്മ ന​​​ജി​​​മ​​​യു​​​ടെ പി​​​തൃ​​​സ​​​ഹോ​​​ദ​​​ര​​​പു​​​ത്ര​​​നാ​​​യ ജ​​​മാ​​​ൽ ഹു​​​സൈ​​​നാ​​​ണ് കൊ​​​ല ന​​​ട​​​ത്തി​​​യ​​​ത്. ഇ​​​യാ​​​ളെ മ​​​റ്റു തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ചേ​​​ർ​​​ന്ന് കെ​​​ട്ടി​​​യി​​​ട്ട് പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.


ത​​​ല​​​ക്കും കൈ​​​ക്കും വെ​​​ട്ടേ​​​റ്റ ന​​​ജി​​​മ അ​​​പ​​​ക​​​ട​​​നി​​​ല ത​​​ര​​​ണം ചെ​​​യ്തു. ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത ശേ​​​ഷ​​​മേ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ കാ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് വ്യ​​​ക്ത​​​ത​​​യു​​​ണ്ടാ​​​വൂ എ​​​ന്ന് വ​​​ര​​​ന്ത​​​ര​​​പ്പി​​​ള്ളി പോ​​​ലീ​​​സ് എ​​​സ്എ​​​ച്ച്ഒ എ​​​സ്. ജ​​​യ​​​കൃ​​​ഷ്ണ​​​ൻ പ​​​റ​​​ഞ്ഞു.

മ​​​രി​​​ച്ച ന​​​ജി​​​റു​​​ൾ ഇ​​​സ്ലാ​​​മി​​​ന്‍റെ ക​​​ബ​​​റ​​​ട​​​ക്കം വേ​​​ലൂ​​​പ്പാ​​​ടം പൗ​​​ണ്ട് ജു​​​മാ മ​​​സ്ജി​​​ദ് ഖ​​​ബ​​​ർ​​​സ്ഥാ​​​നി​​​ൽ ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.