ചിന്തകൊണ്ട് ഞാനും പിണറായിയും ഒന്ന്; സദസിനെ കൈയിലെടുത്ത് സ്റ്റാലിന്‍
ചിന്തകൊണ്ട് ഞാനും പിണറായിയും ഒന്ന്; സദസിനെ കൈയിലെടുത്ത് സ്റ്റാലിന്‍
Sunday, April 2, 2023 1:04 AM IST
വൈ​ക്കം: വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നച്ച​ട​ങ്ങി​ല്‍ മ​ല​യാ​ള​ത്തി​ല്‍ പ്ര​സം​ഗി​ച്ചു സ​ദ​സി​നെ കൈ​യി​ലെ​ടു​ത്ത് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍.

ദ്രാ​വി​ഡ ഭാ​ഷാകു​ടും​ബ​ത്തി​ല്‍പ്പെ​ട്ട മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ പ്രി​യ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രെ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്ത അ​ദ്ദേ​ഹം പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​നു ത​മി​ഴ് മ​ക്ക​ളു​ടെ പേ​രി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്നും വ്യ​ക്ത​മാ​ക്കി.

സ്റ്റാ​ലി​ന്‍ പ്ര​സം​ഗം തു​ട​ങ്ങി​യ​ത് ഇ​ങ്ങ​നെ: വ​ണ​ക്കം. വൈ​ക്കം സ​ത്യ​ഗ്ര​ഹ​ത്തി​ന്‍റെ നൂ​റാം വാ​ര്‍ഷി​കം ഗം​ഭീ​ര​മാ​യി ന​ട​ത്താ​ന്‍ ഏ​ര്‍പ്പാ​ടു​ചെ​യ്ത ബ​ഹു​മാ​ന​പ്പെ​ട്ട കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും എ​ന്‍റെ പ്രി​യ​പ്പെ​ട്ട സു​ഹൃ​ത്തു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ അ​വ​ര്‍ക​ളെ, ബ​ഹു​മാ​ന​പ്പെ​ട്ട മ​ന്ത്രി​മാ​രെ, പ്ര​തി​പ​ക്ഷ നേ​താ​വ് അ​വ​ര്‍ക​ളെ, ബ​ഹു​മാ​ന​പ്പെ​ട്ട നി​യ​മ​സ​ഭാ സാ​മാ​ജി​ക​രെ, പാ​ര്‍ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ ... ദ്രാ​വി​ഡ​ഭാ​ഷാ കു​ടും​ബ​ത്തി​ല്‍പ്പെ​ട്ട മ​ല​യാ​ളം സം​സാ​രി​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​ന്‍റെ പ്രി​യ സ​ഹോ​ദ​രീ സ​ഹോ​ദ​ര​ന്മാ​രെ നി​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍ക്കും സ്വാ​ഗ​തം. ഈ ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ന് ത​മി​ഴ് മ​ക്ക​ളു​ടെ പേ​രി​ല്‍ ന​ന്ദി അ​റി​യി​ക്കു​ന്നു - സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞു. അ​യി​ത്ത​ത്തി​ന് എ​തി​രാ​യ പോ​രാ​ട്ട​ത്തി​ല്‍ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണ് വൈ​ക്കം സ​ത്യ​ഗ്ര​ഹ​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.


വൈ​ക്കം സ​ത്യ​ഗ്ര​ത്തി​ന്‍റെ ശ​താ​ബ്ദി കേ​ര​ള-​ത​മി​ഴ്നാ​ട് സം​സ്ഥാ​ന​ങ്ങ​ള്‍ ഒ​ന്നി​ച്ച് ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം താ​ന്‍ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ആ​ഘോ​ഷം അ​ത്ത​ര​ത്തി​ല്‍ ന​ട​ത്താ​മെ​ന്നുപ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ന്‍ ത​ന്നെ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ് ഉ​ണ്ടാ​യ​ത്.

ഉ​ട​ല്‍കൊ​ണ്ട് താ​നും പി​ണ​റാ​യി വി​ജ​യ​നും ര​ണ്ടാ​ണെ​ങ്കി​ലും ചി​ന്ത​കൊ​ണ്ട് ഒ​ന്നാ​ണ്. ത​മി​ഴ്നാ​ട്ടി​ല്‍ നി​യ​മ​സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ക​യാ​ണ്. എ​ങ്കി​ലും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന അ​തി​യാ​യ ആ​ഗ്ര​ഹം ഉ​ള്ള​തു​കൊ​ണ്ടാ​ണ് എ​ത്തി​യ​ത്. വൈ​ക്ക​ത്ത് ന​ട​ന്ന​ത് കേ​ര​ള​ത്തെ മാ​ത്ര​മ​ല്ല ത​മി​ഴ്നാ​ടി​നെ സം​ബ​ന്ധി​ച്ചും മ​ഹ​ത്താ​യ പോ​രാ​ട്ട​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വൈ​ക്കം കേ​ര​ള​ത്തി​ലാ​ണെ​ങ്കി​ലും ത​മി​ഴ്‌​നാ​ടി​നും ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ്. വൈ​ക്കം പോ​രാ​ട്ടം ക​ഴി​ഞ്ഞു നൂ​റു വ​ര്‍ഷം ക​ട​ന്നു പോ​യി​രി​ക്കു​ന്നു. എ​ന്നി​ട്ടും ഈ ​സ​മ​യ​ത്തും ത​മി​ഴ്‌​നാ​ടി​നെ മ​റ​ക്കാ​ത്ത പി​ണ​റാ​യി വി​ജ​യ​നു ന​ന്ദി. വൈ​ക്കം സ​മ​ര​നാ​യ​ക​ര്‍ വാ​ഴ​ട്ടെ. ന​ന്ദി, വ​ണ​ക്കം- എ​ന്നു പ​റ​ഞ്ഞാ​ണ് സ്റ്റാ​ലി​ൻ പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.