ജനാധിപത്യത്തില്‍ എല്ലാ പ്രശ്നങ്ങളും രാഷ്ട്രീയക്കണ്ണിലൂടെ നോക്കിക്കാണരുത്. പക്ഷപാതപരമായ നിലപാടുകള്‍ക്കപ്പുറം, ദേശീയതാത്പര്യത്തിന് പ്രഥമപരിഗണന നല്‍കിക്കൊണ്ട് ഉയരേണ്ടതുണ്ടെന്നും ഉപരാഷ്ട്രപതി പറഞ്ഞു.
ഉദ്ഘാടനപ്രസംഗത്തില്‍ കേരളത്തെ പ്രശംസിക്കാനും ഉപരാഷ്ട്രപതി മറന്നില്ല. ചട്ടമ്പിസ്വാമി, ശ്രീനാരായണഗുരു തുടങ്ങി ഇഎംഎസും കെ.ആര്. നാരായണനും ചിത്തിരതിരുനാള്‍ ബാലരാമവര്‍മയും കേരള സമൂഹത്തിന് നല്കിയ സംഭാവനകളെ അദ്ദേഹം പ്രശംസിച്ചു. യേശുദാസ്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി കെ.എസ്. ചിത്ര, പി.ടി. ഉഷ വരെയുള്ളവരെയും അദ്ദേഹം അഭിനന്ദിച്ചു.
നിയമസഭാ പുസ്തകോത്സവത്തിന്റെ സുവനീര്‍ ഉപരാഷ്ട്രപതി പ്രകാശനം ചെയ്തു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്, മുഖ്യമന്ത്രി പിണറായി വിജയന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രി കെ. രാധാകൃഷ്ണന്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന് എന്നിവര്‍ പ്രസംഗിച്ചു.