എം​ജി ബി​രു​ദ പ​രീ​ക്ഷ: സെ​ന്‍റ് ഗി​റ്റ്സി​ന് നേ​ട്ടം
എം​ജി ബി​രു​ദ പ​രീ​ക്ഷ: സെ​ന്‍റ് ഗി​റ്റ്സി​ന് നേ​ട്ടം
Saturday, May 27, 2023 1:04 AM IST
കോ​ട്ട​യം: എം​ജി സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ റാ​ങ്കു​ക​ളു​ടെ താ​ര​ശോ​ഭ​യി​ല്‍ സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജ്. ബി​കോം ടാ​ക്സേ​ഷ​നി​ല്‍ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, ആ​റ്, ഒ​ന്പ​ത്, പ​ത്ത് റാ​ങ്കു​ക​ളും ബി​കോം ക​മ്പ്യു​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ ഒ​ന്ന് മു​ത​ല്‍ ആ​റ് വ​രെ​യും, എ​ട്ട്, ഒ​ന്പ​ത് റാ​ങ്കു​ക​ളും, ബി​എ കോ​ര്‍പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്ക്സി​ല്‍ ഒ​ന്ന് മു​ത​ല്‍ പ​ത്തു വ​രെ റാ​ങ്കു​ക​ളും ബി​സി​എ പ​രീ​ക്ഷ​യി​ല്‍ മൂ​ന്ന്, ഒ​ന്പ​ത് റാ​ങ്കു​ക​ളും ഉ​ള്‍പ്പ​ടെ 26 റാ​ങ്കു​ക​ളാ​ണ് സെ​ന്‍റ് ഗി​റ്റ്സി​ലെ വി​ദ്യാ​ര്‍ഥി​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്.

ബി​കോം ടാ​ക്സേ​ഷ​നി​ല്‍ എ​മി ട്രീ​സാ ഏ​ബ്ര​ഹാം, റി​യാ മേ​രി ബി​നോ, പെ​ര്‍സി​സ് അ​മ്മു സ്റ്റീ​ഫ​ന്‍, ബി​കോം ക​മ്പ്യു​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ അ​നു​ഷാ മേ​രി സ​ണ്ണി, സ്റ്റെ​ല്ലാ ജ​യിം​സ്, എ​മീ​മ സൂ​സ​ന്‍ ചെ​റി​യാ​ന്‍, ബി​എ കോ​ര്‍പ​റേ​റ്റ് ഇ​ക്ക​ണോ​മി​ക്സി​ല്‍ പി. ​കൃ​ഷ്ണേ​ന്ദു, നീ​ലു എ​ബി, എ​സ്. അ​ഭി​ജി​ത്ത് എ​ന്നി​വ​രാ​ണ് ആ​ദ്യ മൂ​ന്ന് റാ​ങ്കു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി​യ​ത്. ബി​സി​എ​യി​ല്‍ ശ്രീ​ല​ക്ഷ്മി ദേ​വ​കു​മാ​ര്‍ മൂ​ന്നാം റാ​ങ്ക് ക​ര​സ്ഥ​മാ​ക്കി.


എം​ജി സ​ര്‍വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ​യി​ല്‍ സെ​ന്‍റ് ഗി​റ്റ്സ് കോ​ള​ജി​ലെ ബി​രു​ദ ബാ​ച്ച് 95 ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. ഉ​ന്ന​ത​വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ സെ​ന്‍റ് ഗി​റ്റ്സ് ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ര്‍മാ​ന്‍ പു​ന്നൂ​സ് ജോ​ര്‍ജ്, ഡ​യ​റ​ക്ട​ര്‍ തോ​മ​സ് ടി. ​ജോ​ണ്‍, പ്രി​ന്‍സി​പ്പ​ല്‍ എ​ന്നി​വ​ര്‍ അ​ഭി​ന​ന്ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.