സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ മ​ര​ണം: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി
സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ  മ​ര​ണം: ഹൈ​ക്കോ​ട​തി  റി​പ്പോ​ര്‍​ട്ട് തേ​ടി
Saturday, May 27, 2023 1:05 AM IST
കൊ​​​ച്ചി: സ്വാ​​​മി ശാ​​​ശ്വ​​​തീ​​​കാ​​​ന​​​ന്ദ​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ല്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട ഹ​​​ര്‍​ജി​​​യി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ട് തേ​​​ടി.

പാ​​​ല​​​ക്കാ​​​ട് ഓ​​​ള്‍ കേ​​​ര​​​ള ആ​​​ന്‍റി ക​​​റ​​​പ്ഷ​​​ന്‍ ആ​​​ന്‍​ഡ് ഹ്യൂ​​​മ​​ൻ‌ റൈ​​​റ്റ്‌​​​സ് പ്രൊ​​​ട്ട​​​ക്ഷ​​​ന്‍ കൗ​​​ണ്‍​സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഐ​​​സ​​​ക്ക് വ​​​ര്‍​ഗീ​​​സാ​​ണ് ന​​​ല്‍​കി​​​യ 2015ലാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍ ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച് ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്. കേ​​​സി​​​ല്‍ പ്ര​​​ത്യേ​​​ക ക്രൈം​​​ബ്രാ​​​ഞ്ച് സം​​​ഘ​​​ത്തെ സ​​​ര്‍​ക്കാ​​​ര്‍ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് നി​​​യോ​​​ഗി​​​ച്ചെ​​​ങ്കി​​​ലും അ​​​ന്വേ​​​ഷ​​​ണം നി​​​ല​​​ച്ചെ​​​ന്നാ​​​ണ് ഹ​​​ര്‍​ജി​​​ക്കാ​​​ര​​​ന്‍റെ ആ​​​രോ​​​പ​​​ണം.


ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് ബെ​​​ച്ചു കു​​​ര്യ​​​ന്‍ തോ​​​മ​​​സ് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം ക്രൈം​​​ബ്രാ​​​ഞ്ച് സൂ​​​പ്ര​​​ണ്ട് 2015ല്‍ ​​​ന​​​ല്‍​കി​​​യ അ​​​ന്വേ​​​ഷ​​​ണ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ര്‍​ട്ടാ​​​ണ് ഫ​​​യ​​​ലി​​​ലു​​​ള്ള​​​തെ​​​ന്നും പു​​​തി​​​യ റി​​​പ്പോ​​​ര്‍​ട്ട് വേ​​​ണ​​​മെ​​​ന്നും വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന് ഹ​​​ര്‍​ജി ജൂ​​​ണ്‍ 19നു ​​​പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി മാ​​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.