തോ​ട്ടം തൊ​ഴി​ലാ​ളി​​ക​ൾ​ക്ക് 41 രൂ​പ വേ​ത​ന വ​ർ​ധ​ന
Saturday, June 3, 2023 1:52 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​ട്ടം തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ ശ​​​ന്പ​​​ളം വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നം. ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ലെ അ​​​ടി​​​സ്ഥാ​​​ന​​​ശ​​​ന്പ​​​ള​​​ത്തി​​​നൊ​​​പ്പം 41 രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന വ​​​രു​​​ത്താ​​​നാ​​​ണു തീ​​​രു​​​മാ​​​നം. 2023 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യ​​​ത്തോ​​​ടെ വ​​​ർ​​​ധ​​​ന ന​​​ട​​​പ്പി​​​ലാ​​​ക്കും.

സ​​​ർ​​​വീ​​​സ് കാ​​​ല​​​യ​​​ള​​​വ​​​നു​​​സ​​​രി​​​ച്ച് നി​​​ല​​​വി​​​ലു​​​ള്ള സ​​​ർ​​​വീ​​​സ് വെ​​​യി​​​റ്റേ​​​ജി​​​ൽ 55 മു​​​ത​​​ൽ 115 പൈ​​​സ വ​​​രെ വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി. പ്ലാ​​​ന്‍റേ​​​ഷ​​​ൻ ലേ​​​ബ​​​ർ ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് ഈ ​​​തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​യ​​​ത്.


തോ​​​ട്ടം തൊ​​​ഴി​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള പ്ര​​​ശ്ന​​ങ്ങ​​​ളും പ​​​രാ​​​തി​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​ന് ലേ​​​ബ​​​ർ ക​​​മ്മി​​​ഷ​​​ണ​​​ർ ചെ​​​യ​​​ർ​​​മാ​​​നാ​​​യ ക​​​മ്മി​​​റ്റി രൂ​​​പീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് തൊ​​​ഴി​​​ൽ മ​​​ന്ത്രി വി ​​​ശി​​​വ​​​ൻ​​​കു​​​ട്ടി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.