ബി​ഷ​പ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പ് 11ന്
ബി​ഷ​പ് ഡോ.​ ജോ​സ​ഫ് കാ​രി​ക്ക​ശേ​രി​ക്ക് കോ​ട്ട​പ്പു​റം രൂ​പ​ത​യു​ടെ യാ​ത്ര​യ​യ​പ്പ് 11ന്
Saturday, June 3, 2023 1:52 AM IST
കൊ​​​ച്ചി: കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യെ 12 വ​​​ര്‍​ഷം ന​​​യി​​​ച്ചു വി​​​ശ്ര​​​മ​​ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്ക് പ്ര​​​വേ​​​ശി​​​ച്ച ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി​​​ക്ക് കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യു​​​ടെ യാ​​​ത്ര​​​യ​​​യ​​​പ്പും അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ ബി​​​ഷ​​​പ് ഡോ.​ ​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല​​​യ്ക്ക് സ്വീ​​​ക​​​ര​​​ണ​​​വും 11ന് ​​​ന​​​ട​​​ക്കും.

ഇ​​​തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് കോ​​​ട്ട​​​പ്പു​​​റം സെ​​​ന്‍റ് മൈ​​​ക്കി​​​ള്‍​സ് ക​​​ത്തീ​​​ഡ്ര​​​ല്‍ അ​​​ങ്ക​​​ണ​​​ത്തി​​​ല്‍ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 3.30ന് ​​​ന​​​ട​​​ക്കു​​​ന്ന ദി​​​വ്യ​​​ബ​​​ലി​​​ക്ക് ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി മു​​​ഖ്യ​​​കാ​​​ര്‍​മി​​​ക​​​ത്വം വ​​​ഹി​​​ക്കും. ആ​​​ര്‍​ച്ച്ബി​​​ഷ​​​പ് ഡോ.​ ​​ഫ്രാ​​​ന്‍​സി​​​സ് ക​​​ല്ല​​​റ​​​ക്ക​​​ല്‍ ആ​​​മു​​​ഖ​​സ​​​ന്ദേ​​​ശം ന​​​ല്‍​കും.

സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും തൃ​​​ശൂ​​​ര്‍ ആ​​​ര്‍​ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ര്‍ ആ​​​ന്‍​ഡ്രൂ​​​സ് താ​​​ഴ​​​ത്ത് വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​​സി​​​ബി​​​സി വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റും ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട ബി​​​ഷ​​​പ്പു​​​മാ​​​യ മാ​​​ര്‍ പോ​​​ളി ക​​​ണ്ണൂ​​​ക്കാ​​​ട​​​ന്‍, കെ​​​സി​​​ബി​​​സി ജ​​​ന​​​റ​​​ല്‍സെ​​​ക്ര​​​ട്ട​​​റി​​​യും കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​റു​​​മാ​​​യ ബി​​​ഷ​​​പ് ഡോ.​ ​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യ​​​സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​കും.


കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത​​​യി​​​ലെ എ​​​ല്ലാ വൈ​​​ദി​​​ക​​​രും സ​​​ഹ​​​കാ​​​ര്‍​മി​​​ക​​​രാ​​​കും. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ക്കു​​​ന്ന യാ​​​ത്ര​​​യ​​​യ​​​പ്പ് സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി പി.​ ​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ബി​​​ഷ​​​പ് ഡോ.​ ​​അ​​​ല​​​ക്‌​​​സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ബെ​​​ന്നി ബെ​​​ഹ​​​നാ​​​ന്‍ എം​​​പി മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. ഹൈ​​​ബി ഈ​​​ഡ​​​ന്‍ എം​​​പി ഉ​​​പ​​​ഹാ​​​ര സ​​​മ​​​ര്‍​പ്പ​​​ണം ന​​​ട​​​ത്തും. ബി​​​ഷ​​​പ് ഡോ.​ ​​ജോ​​​സ​​​ഫ് കാ​​​രി​​​ക്ക​​​ശേ​​​രി മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.