സ്നേഹിക്കാനുള്ള ഇടങ്ങളായി സെമിനാരികൾ മാറണം: ബിഷപ് മാത്യൂസ് മാർ പോളികാർപ്പോസ്
സ്നേഹിക്കാനുള്ള ഇടങ്ങളായി സെമിനാരികൾ മാറണം: ബിഷപ് മാത്യൂസ് മാർ പോളികാർപ്പോസ്
Monday, June 5, 2023 12:31 AM IST
കോ​​​ട്ട​​​യം: സ​​​ഭ​​​യി​​​ലും സ​​​മൂ​​​ഹ​​​ത്തി​​​ലും ശു​​​ശ്രൂ​​​ഷ ചെ​​​യ്യാ​​​ൻ വൈ​​​ദി​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളെ രൂ​​​പ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട ഇ​​​ട​​​മാ​​​ണ് സെ​​​മി​​​നാ​​​രി​​​യെ​​​ന്നും സെ​​​മി​​​നാ​​​രി​​​ക​​​ൾ ദൈ​​​വ​​​വു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ അ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഓ​​​ർ​​​ക്കും​​​തോ​​​റും സ്നേ​​​ഹി​​​ക്കാ​​​നു​​​ള്ള ഇ​​​ട​​​ങ്ങ​​​ളാ​​​യി സെ​​​മി​​​നാ​​​രി​​​ക​​​ൾ തീ​​​ര​​​ണ​​​മെ​​​ന്നും മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്.

വ​​​ട​​​വാ​​​തൂ​​​ർ പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ന്‍റെ​​​യും സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​​സ്‌​​​തോ​​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യു​​​ടെ​​​യും 2023-24 അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു ബി​​​ഷ​​​പ്പ് മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സ്. സെ​​​ന്‍റ് തോ​​​മ​​​സ് അ​​​പ്പ​​സ്തോ​​ലി​​​ക് സെ​​​മി​​​നാ​​​രി​​​യി​​​ലെ പൂ​​​ർ​​​വ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ മാ​​​ത്യൂ​​​സ് മാ​​​ർ പോ​​​ളി​​​കാ​​​ർ​​​പ്പോ​​​സും ആ​​​ന്‍റ​​​ണി മാ​​​ർ സി​​​ൽ​​​വാ​​​നോ​​​സും ചേ​​​ർ​​​ന്ന് അ​​​ർ​​​പ്പി​​​ച്ച വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടു​​​കൂ​​​ടി പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ച്ചു. പൗ​​​ര​​​സ്ത്യ വി​​​ദ്യ​​ാപീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട്, സെ​​​മി​​​നാ​​​രി റെ​​​ക്ട​​​ർ റ​​​വ.​​​ഡോ. സ്‌​​​ക​​​റി​​​യ ക​​​ന്യാ​​​കോ​​​ണി​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.


പൗ​​​ര​​​സ്ത്യ​​​വി​​​ദ്യാ​​​പീ​​​ഠം പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​ന​​​ത്തു​​​നി​​​ന്ന് വി​​​ര​​​മി​​​ച്ച റ​​​വ. ഡോ. ​​​ആ​​​ൻ​​​ഡ്രൂ​​​സ് മേ​​​ക്കാ​​​ട്ടു​​​കു​​​ന്നേ​​​ലി​​​നും ഈ​​​സ്റ്റേ​​​ൺ കാ​​​നോ​​​ൻ ലോ ഇൻസ്റ്റിട്യൂട്ട് ​​​ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തുനി​​​ന്ന് വി​​​ര​​​മി​​​ച്ച റ​​​വ.​​​ ഡോ. ജെ​​​യിം​​​സ് ത​​​ല​​​ചെ​​​ല്ലൂ​​​രി​​​നും 15 വ​​​ർ​​​ഷ​​​ത്തെ സേ​​​വ​​​ന​​​ത്തി​​​നു​​​ശേ​​​ഷം തൃ​​​ശൂ​​​ർ മേ​​​രി​​​മാ​​​താ സെ​​​മി​​​നാ​​​രി​​​യു​​​ടെ റെ​​​ക്ട​​​റാ​​​യി നി​​യ​​മി​​ത​​നാ​​യ റ​​​വ.​​​ ഡോ. സെ​​​ബാ​​​സ്റ്റ്യ​​​ൻ ചാ​​​ല​​​ക്ക​​​ലി​​​നും പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ ഡോ. പോ​​​ളി മ​​​ണി​​​യാ​​​ട്ട് ന​​​ന്ദി പ്രകാശിപ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.