പെയിന്‍റടിച്ചു നിറം മാറ്റിയ സ്വ​ർ​ണം പി​ടി​കൂ​ടി
Tuesday, June 6, 2023 12:38 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി : പെ​​യി​​ന്‍റ​​ടി​​ച്ചു നി​​റം മാ​​റ്റി​​യ സ്വ​​​ർ​​​ണ ഉ​​രു​​പ്പ​​ടി​​ക​​ളു​​മാ​​യി ത​​​മി​​​ഴ്നാ​​​ട് സ്വ​​​ദേ​​​ശി​​​നി​ കൊ​​​ച്ചി അ​​​ന്താ​​​രാ​​ഷ്‌​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ പി​​ടി​​യി​​ൽ.

ഷാ​​​ർ​​​ജ​​​യി​​​ൽ​​നി​​​ന്ന് എ​​​യ​​​ർ അ​​​റേ​​​ബ്യ വി​​​മാ​​​ന​​​ത്തി​​​ൽ എ​​ത്തി​​യ ചെ​​​ന്നൈ സ്വ​​​ദേ​​​ശി​​​നി​ റാ​​​സി​​​ക് മും​​​താ​​​സി​​​ൽ​​നി​​​ന്നാ​​ണു എ​​​യ​​​ർ ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം 22,94,276 രൂ​​​പ വി​​​ല​​​വ​​രു​​ന്ന 437.35 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​ടി​​യ​​ത്. ക്ലി​​​പ്പു​​​ക​​​ളും സ്ലൈ​​​ഡു​​​ക​​​ളും ഉ​​​പ​​​യോ​​​ഗി​​​ച്ച് സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ വ​​​സ്ത്ര​​​ത്തി​​​നു​​​ള്ളി​​​ൽ ഒ​​ളി​​പ്പി​​ച്ച​​നി​​ല​​യി​​ലാ​​യി​​രു​​ന്നു. യാ​​​ത്ര​​​ക്കാ​​​രി​​​യെ ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.