അ​വ​യ​വ​ദാ​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന് കെ-​സോ​ട്ടോ​യ്ക്ക് പു​തി​യ വെ​ബ്സൈ​റ്റ്
Friday, June 9, 2023 1:04 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ മ​​​ര​​​ണാ​​​ന​​​ന്ത​​​ര അ​​​വ​​​യ​​​വ​​​ദാ​​​ന പ​​​ദ്ധ​​​തി​​​യു​​​ടെ ന​​​ട​​​ത്തി​​​പ്പും മേ​​​ൽ​​​നോ​​​ട്ട​​​വും വ​​​ഹി​​​ക്കു​​​ന്ന കേ​​​ര​​​ള സ്റ്റേ​​​റ്റ് ഓ​​​ർ​​​ഗ​​​ൻ ആ​​​ൻ​​​ഡ് ടി​​​ഷ്യൂ ട്രാ​​​ൻ​​​സ്പ്ലാ​​​ന്‍റ് ഓ​​​ർ​​​ഗ​​​നൈ​​​സേ​​​ഷ​​​ന്‍റെ (കെ-​​​സോ​​​ട്ടോ) ഔ​​​ദ്യോ​​​ഗി​​​ക വെ​​​ബ്സൈ​​​റ്റ് . എ​​​ൻ​​​ഐ​​​സി, സി-​​​ഡി​​​റ്റ് എ​​​ന്നി​​​വ മു​​​ഖേ​​​ന​​​യാ​​​ണ് വെ​​​ബ്സൈ​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.

അ​​​വ​​​യ​​​വ​​​ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ഒ​​​രു കേ​​​ന്ദ്രീ​​​കൃ​​​ത പ്ലാ​​​റ്റ്ഫോ​​​മി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യാ​​​ണ് പു​​​തി​​​യ വെ​​​ബ്സൈ​​​റ്റ് ത​​​യാ​​​റാ​​​ക്കി​​​യ​​​തെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി പ​​​റ​​​ഞ്ഞു. അ​​​വ​​​യ​​​വ​​​ദാ​​​ന മേ​​​ഖ​​​ല​​​യി​​​ലും അ​​​വ​​​യ​​​വ​​​മാ​​​റ്റ ശ​​​സ്ത്ര​​​ക്രി​​​യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ളി​​​ലും സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു​​​വ​​​രു​​​ത്താ​​​ൻ ഈ ​​​വെ​​​ബ്സൈ​​​റ്റ് സ​​​ഹാ​​​യി​​​ക്കും.

പു​​​തി​​​യ വെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ അ​​​വ​​​യ​​​വ​​​ദാ​​​നം സം​​​സ്ഥാ​​​ന ത​​​ല​​​ത്തി​​​ൽ കൃ​​​ത്യ​​​മാ​​​യി മോ​​​ണി​​​റ്റ​​​ർ ചെ​​​യ്യാ​​​നും ഏ​​​കോ​​​പി​​​പ്പി​​​ക്കാ​​​നും സാ​​​ധി​​​ക്കും. അ​​​വ​​​യ​​​വദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ എ​​​ല്ലാ​​​വി​​​വ​​​ര​​​ങ്ങ​​​ളും ഈ ​​​ബെ​​​ബ്സൈ​​​റ്റി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി വ്യ​​​ക്ത​​​മാ​​​ക്കി. https://ksotto.kerala.gov.in/ എ​​​ന്ന​​​താ​​​ണ് വെ​​​ബ്സൈ​​​റ്റി​​​ന്‍റെ വി​​​ലാ​​​സം.


പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​വ​​​യ​​​വ​​​ദാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള എ​​​ല്ലാ വി​​​വ​​​ര​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​കു​​​ന്ന പ​​​ബ്ലി​​​ക് ഇ​​​ന്‍റ​​​ർ​​​ഫേ​​​സും അ​​​വ​​​യ​​​വ​​​ങ്ങ​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ന് രോ​​​ഗി​​​ക​​​ൾ​​​ക്ക് അ​​​വ​​​ർ ചി​​​കി​​​ത്സ തേ​​​ടു​​​ന്ന ആ​​​ശു​​​പ​​​ത്രി വ​​​ഴി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള ഹോ​​​സ്പി​​​റ്റ​​​ൽ ലോ​​​ഗി​​​നു​​​മു​​​ണ്ട്. മ​​​ര​​​ണ​​​ശേ​​​ഷം അ​​​വ​​​യ​​​വം ദാ​​​നം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സ​​​മ്മ​​​ത​​​പ​​​ത്രം സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​തി​​​നു​​​ള്ള രേ​​​ഖ​​​യാ​​​യ ഡോ​​​ണ​​​ർ കാ​​​ർ​​​ഡ് പ്രി​​​ന്‍റ് ചെ​​​യ്തെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള സൗ​​​ക​​​ര്യ​​​മു​​​ണ്ട്. സം​​​ശ​​​യ നി​​​വാ​​​ര​​​ണ​​​ത്തി​​​നു​​​ള്ള എ​​​ഫ്എ​​​ക്യൂ വി​​​ഭാ​​​ഗ​​​വു​​​മു​​​ണ്ട്.

അ​​​വ​​​യ​​​വ​​​ദാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​ധാ​​​ന നി​​​യ​​​മ​​​ങ്ങ​​​ൾ, ച​​​ട്ട​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ, സ​​​ർ​​​കു​​​ല​​​റു​​​ക​​​ൾ, പ്ര​​​ധാ​​​ന പ്രോ​​​ട്ടോ​​​കോ​​​ളു​​​ക​​​ൾ, സ്റ്റാ​​​ൻ​​​ഡേ​​​ർ​​​ഡ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് പ്രോ​​​സീ​​​ജി​​​യ​​​റു​​​ക​​​ൾ എ​​​ന്നി​​​വ വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. കെ-​​​സോ​​​ട്ടോ​​​യു​​​ടെ ഭ​​​ര​​​ണ​​​പ​​​ര​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, റൈ​​​റ്റ് ടു ​​​ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യും വെ​​​ബ് സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.