കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് അസി.കളക്ടര്‍ക്കും ഗണ്‍മാനും പരിക്ക്
Wednesday, September 27, 2023 6:18 AM IST
കാസര്‍ഗോഡ്: കാര്‍ നിയന്ത്രണംവിട്ടു മറിഞ്ഞ് അസി. കളക്ടര്‍ കോട്ടയം ചങ്ങനാശേരി സ്വദേശി ദിലീപ് കെ.കൈനിക്കരയ്ക്കും ഗണ്മാന് ചെറുവത്തൂര്‍ സ്വദേശി രഞ്ജിത്തിനും പരിക്ക്. ഇന്നലെ വൈകുന്നേരം 4.15 ഓടെ ചെമ്മനാട് സ്കൂളിനു സമീപമായിരുന്നു അപകടം.
പോക്കറ്റ് റോഡില്‍നിന്ന് മറ്റൊരു വാഹനം കയറി വന്നപ്പോള്‍ കൂട്ടിയിടിക്കാതിരിക്കാന്‍ കാര്‍ ഡ്രൈവര്‍ ബ്രേക്കിട്ടപ്പോള്‍ കാര്‍ തലകീഴായി ഒരു തവണ മറിഞ്ഞ് നില്‍ക്കുകയായിരുന്നു. അസി. കളക്ടറുടെ നടുവിന് പരിക്കേറ്റു. ഡ്രൈവര്‍ ഗോപാലന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.