തട്ട വിവാദം ബോധപൂർവമെന്നു രമേശ് ചെന്നിത്തല
Wednesday, October 4, 2023 12:31 AM IST
തിരുവനന്തപുരം: മുസ്ലിം സ്ത്രീകൾ തട്ടമിടുന്നതിനെതിരായ സിപിഎം നേതാവിന്റെ പ്രസ്താവന ബോധപൂർവമെന്ന് കോണ്ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ഇത്തരം പ്രസ്താവനയുടെ ലക്ഷ്യം ബിജെപിയെ കേരളത്തിൽ സജീവമായി നിർത്തുക എന്നതു തന്നെയാണ്. രണ്ടാം പിണറായി സർക്കാരിന്റെ പിറവിക്ക് കാരണങ്ങളിൽ ഒന്ന് ബിജെപിയുമായുള്ള രഹസ്യധാരണയാണ്.
കോണ്ഗ്രസ് മുക്ത ഭാരതം ലക്ഷ്യം വച്ചു നിങ്ങുന്ന ബിജെപിയെ സജീവമാക്കി നിർത്തിയാൽ പാർലമെന്റ് ഇലക്ഷനിൽ നേട്ടം കൊയ്യാമെന്ന ചിന്ത തന്നെയാണ് ഇത്തരം തരംതാണ പ്രസ്താവനകൾക്കു പിന്നിലെന്നു രമേശ് പറഞ്ഞു.