ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ പ​രാ​തി​ക്കാ​ര​നെ ക​ക്ഷിചേ​ര്‍​ക്കണം
ശ്രീ​ശാ​ന്തിന്‍റെ ഹർജിയിൽ പ​രാ​തി​ക്കാ​ര​നെ ക​ക്ഷിചേ​ര്‍​ക്കണം
Wednesday, November 29, 2023 12:56 AM IST
കൊ​​​ച്ചി: ക​​​ര്‍​ണാ​​​ട​​​ക​​​യി​​​ലെ കൊ​​​ല്ലൂ​​​രി​​​ല്‍ വി​​​ല്ല നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കാ​​​മെ​​​ന്നു പ​​​റ​​​ഞ്ഞു പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്ന കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി മു​​​ന്‍​ ക്രി​​​ക്ക​​​റ്റ് താ​​​രം ശ്രീ​​​ശാ​​​ന്ത് ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ പ​​​രാ​​​തി​​​ക്കാ​​​ര​​​നെ ക​​​ക്ഷിചേ​​​ര്‍​ക്കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചു.

ഹ​​​ര്‍​ജി ഡി​​​സം​​​ബ​​​ര്‍ എ​​​ട്ടി​​​ലേ​​​ക്ക് മാ​​​റ്റി​​​യ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് അ​​​തു​​​വ​​​രെ ശ്രീ​​​ശാ​​​ന്തി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​തു ത​​​ട​​​ഞ്ഞി​​​ട്ടു​​​മു​​​ണ്ട്. കൊ​​​ല്ലൂ​​​രി​​​ല്‍ വി​​​ല്ല നി​​​ര്‍​മി​​​ച്ചു ന​​​ല്‍​കാ​​​മെ​​​ന്നും ഇ​​​വി​​​ടെ തു​​​ട​​​ങ്ങു​​​ന്ന സ്‌​​​പോ​​​ര്‍​ട്സ് അ​​​ക്കാ​​​ഡ​​​മി​​​യി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​ക്കാ​​​മെ​​​ന്നും പ​​​റ​​​ഞ്ഞ് രാ​​​ജീ​​​വ് കു​​​മാ​​​ര്‍, വെ​​ങ്കി​​​ടേ​​​ഷ് കി​​​ണി, ശ്രീ​​​ശാ​​​ന്ത് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് 18 ല​​​ക്ഷം രൂ​​​പ ത​​​ട്ടി​​​യെ​​​ടു​​​ത്തെ​​​ന്നാ​​​രോ​​​പി​​​ച്ച് ക​​​ണ്ണൂ​​​ര്‍ ചെ​​​റു​​​കു​​​ന്ന് സ്വ​​​ദേ​​​ശി സ​​​രീ​​​ഗ് ബാ​​​ല​​​ഗോ​​​പാ​​​ല​​​ന്‍ ന​​​ല്‍​കി​​​യ പ​​​രാ​​​തി​​​യി​​​ല്‍ ക​​​ണ്ണൂ​​​ര്‍ ടൗ​​​ണ്‍ പോ​​​ലീ​​​സ് കേ​​​സ് എ​​​ടു​​​ത്തി​​​രു​​​ന്നു. ​​​കേ​​​സി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം തേ​​​ടി​​​യാ​​​ണ് ശ്രീ​​​ശാ​​​ന്ത് ഹൈ​​​ക്കോ​​​ട​​​തി​​​യെ സമീപിച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.