മ​ല​ക്ക​പ്പാ​റ​യി​ൽ പു​ഴു​വ​രി​ച്ചു​കി​ട​ന്ന ആ​ദി​വാ​സി​വൃ​ദ്ധ മ​രി​ച്ചു
Wednesday, November 29, 2023 12:56 AM IST
മ​​​ല​​​ക്ക​​​പ്പാ​​​റ: വീ​​​രാ​​​ൻ​​​കു​​​ടി ആ​​​ദി​​​വാ​​​സി കോ​​​ള​​​നി​​​യി​​​ൽ പു​​​ഴു​​​വ​​​രി​​​ച്ചു​​​കി​​​ട​​​ന്ന വൃ​​​ദ്ധ ക​​​മ​​​ല​​​മ്മ പാ​​​ട്ടി(90) മ​​​രി​​​ച്ചു. വൃ​​​ദ്ധ​​​യു​​​ടെ അ​​​വ​​​സ്ഥ സം​​​ബ​​​ന്ധി​​​ച്ച് ദീ​​​പി​​​ക ഇ​​​ന്ന​​​ലെ വാ​​​ർ​​​ത്ത പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​രു​​​ന്നു.

സം​​​ഭ​​​വ​​​മ​​​റി​​​ഞ്ഞു വെ​​​റ്റി​​​ല​​​പ്പാ​​​റ ആ​​​രോ​​​ഗ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലെ ഡോ​​​ക്ട​​​റും ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും വീ​​​രാ​​​ൻ​​​കു​​​ടി​​​യി​​​ലെ​​​ത്തി ഇ​​​വ​​​രെ ചി​​​കി​​​ത്സി​​​ച്ചി​​​രു​​​ന്നു.

ക​​​മ​​​ല​​​മ്മ​​​യ്ക്കു പ​​​ക്ഷാ​​​ഘാ​​​തം സം​​​ഭ​​​വി​​​ച്ച​​​തി​​​നാ​​​ൽ മാ​​​സ​​​ങ്ങ​​​ളാ​​​യി കി​​​ട​​​പ്പി​​​ലാ​​​യി​​​രു​​​ന്നു. റോ​​​ഡി​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​യ​​​തി​​​നാ​​​ൽ ബ​​​ന്ധു​​​ക്ക​​​ൾ ശ്ര​​​മി​​​ച്ചി​​​ല്ല. ഉ​​​ൾ​​​വ​​​ന​​​ത്തി​​​ലേ​​​ക്ക് ആ​​​രോ​​​ഗ്യ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും എ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ക​​​മ​​​ല​​​മ്മ പാ​​​ട്ടി​​​ക്കു സാ​​​മൂ​​​ഹ്യ​​​ക്ഷേ​​​മ പെ​​​ൻ​​​ഷ​​​ൻ​​​പോ​​​ലും ല​​​ഭി​​​ച്ചി​​​രു​​​ന്നി​​​ല്ല. മൃ​​​ത​​​ദേ​​​ഹം ഇ​​​ന്നു സം​​​സ്ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.