പ​​ന​​യോ​​ല​​യി​​ല്‍ പ​​ഴ​​മ തീ​​ര്‍​ത്ത് വി.​​പി. സ​​യോ​​ണ
പ​​ന​​യോ​​ല​​യി​​ല്‍ പ​​ഴ​​മ തീ​​ര്‍​ത്ത്  വി.​​പി. സ​​യോ​​ണ
Monday, December 4, 2023 1:59 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ണ്‍​മ​​റ​​ഞ്ഞു പോ​​യ നാ​​ട​​ന്‍ വീ​​ട്ടു​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ പ​​ന​​യോ​​ല​​യി​​ല്‍ നി​​ര്‍​മി​​ച്ച് പ​​ഴ​​മ​​യെ വീ​​ണ്ടെ​​ടു​​ത്ത സ​​യോ​​ണ ശാ​​സ്ത്ര​​മേ​​ള​​യി​​ലെ പ​​ന​​യോ​​ല ഉ​​പ​​ക​​ര​​ണ നി​​ര്‍​മാ​​ണ​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. പ​​ല വ​​ര്‍​ണ​​ത്തി​​ലു​​ള്ള പ​​ന​​യോ​​ല​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് സ​​യോ​​ണ നി​​ര്‍​മി​​ച്ച​​ത് മു​​റം, വ​​ട്ടി, കൊ​​ട്ട, തു​​ട​​ങ്ങി​​യ നാ​​ട​​ന്‍ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​യി​​രു​​ന്നു.

നാ​​ലാം ക്ലാ​​സ് മു​​ത​​ല്‍ താ​​ന്‍ പ​​ന​​യോ​​ല കൊ​​ണ്ട് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ നി​​ര്‍​മി​​ക്കാ​​ന്‍ തു​​ട​​ങ്ങി​​യെ​​ന്നു സ​​യോ​​ണ പ​​റ​​യു​​ന്നു. പ​​ഴ​​യ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ മാ​​ത്ര​​മ​​ല്ല പ​​ന​​യോ​​ല​​യി​​ല്‍ ഭം​​ഗി​​യാ​​യി ഹാ​​ൻ​​ഡ് ബാ​​ഗും, അ​​തി​​മ​​നോ​​ഹ​​ര പൂ​​ക്കൊ​​ട്ട​​യും ഉ​​ണ്ടാ​​ക്കാ​​ന്‍ സ​​യോ​​ണ​​യ്ക്ക് അ​​റി​​യാം.

ക​​ണ്ണൂ​​ര്‍ രാ​​ജീ​​വ് ഗാ​​ന്ധി മെ​​മ്മോ​​റി​​യ​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്കൂ​​ളി​​ലെ പ്ല​​സ് വ​​ണ്‍ വി​​ദ്യാ​​ര്‍​ഥി​​യാ​​യ സ​​യോ​​ണ 17 വ്യ​​ത്യ​​സ്ത ഉ​​പ​​ക​​ര​​ണ​​ങ്ങ​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​നു വേ​​ണ്ടി നി​​ര്‍​മി​​ച്ച​​ത്. ചേ​​ച്ചി സാ​​ന്ത്വ​​ന​​യാ​​ണ് ത​​ന്നെ പ​​ല​​യോ​​ല ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഉ​​പ​​ക​​ര​​ണ നി​​ര്‍​മാ​​ണം പ​​ഠി​​പ്പി​​ച്ച​​തെ​​ന്നും അ​​മ്മ രാ​​ഖി​​യാ​​ണ് ചേ​​ച്ചി​​യെ പ​​ന​​യോ​​ല ഉ​​പ​​ക​​ര​​ണ നി​​ര്‍​മാ​​ണം പ​​ഠി​​പ്പി​​ച്ച​​തെ​​ന്നും സ​​യോ​​ണ പ​​റ​​ഞ്ഞു.


സ​​യോ​​ണ നി​​ര്‍​മി​​ക്കു​​ന്ന ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വീ​​ട്ടി​​ലെ ആ​​വ​​ശ്യ​​ങ്ങ​​ള്‍​ക്കും ഉ​​പ​​യോ​​ഗി​​ക്ക​​റു​​ണ്ടെ​​ന്നു അ​​മ്മ രാ​​ഖി പ​​റ​​യു​​ന്നു. ജി​​ല്ല​​യി​​ലും ഉ​​പ​​ജി​​ല്ല​​യി​​ലും എ ​​ഗ്രേ​​ഡ് നേ​​ടി​​യ സ​​യോ​​ണ​​യും കു​​ടും​​ബ​​വും സം​​സ്ഥാ​​ന ത​​ല​​ത്തി​​ല്‍ ര​​ണ്ടാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി​​യ​​തി​​ന്‍റെ സ​​ന്തോ​​ഷ​​ത്തി​​ലാ​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.