മാസപ്പടി വിവാദം: ഷോണ്‍ ജോര്‍ജ് കക്ഷി ചേര്‍ന്നു
Sunday, February 25, 2024 1:01 AM IST
കൊച്ചി: എക്സാലോജിക് കമ്പനിക്കെതിരേ ഉയര്‍ന്ന മാസപ്പടി ആരോപണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐഒ അന്വേഷണത്തിനെതിരേ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്പറേഷന് (കെഎസ്ഐഡിസി) നല്കിയ ഹര്‍ജിയില്‍ അഡ്വ. ഷോണ്‍ ജോര്‍ജ് കക്ഷിചേര്‍ന്നു.
അന്വേഷണം തടയണമെന്ന ആവശ്യം കര്‍ണാടക ഹൈക്കോടതി തള്ളിയതാണെന്നും അതിനാല്‍ ഹര്‍ജി അനുവദിക്കരുതെന്നുമാണ് ഷോണിന്റെ അപേക്ഷ.
മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്സാലോജിക് കമ്പനിക്കെതിരേ എസ്എഫ്ഐഒ അന്വേഷണം നടത്തണമെന്ന ഷോണിന്റെ ഹര്‍ജി നിലനില്‍ക്കെയാണ് കെഎസ്ഐഡിസി മറ്റൊരു ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിക്കൊപ്പമാകും കെഎസ്ഐഡിസി ഹർജിയും തിങ്കളാഴ്ച ജസ്റ്റീസ് ദേവന് രാമചന്ദ്രന് പരിഗണിക്കുക.