കേ​ര​ള മീ​ഡി​യ കോ​ൺ​ക്ലേ​വ് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യും
കേ​ര​ള മീ​ഡി​യ കോ​ൺ​ക്ലേ​വ് ഇ​ന്ന് മു​ഖ്യ​മ​ന്ത്രി  ഉ​ദ്ഘാ​ട​നം ചെ​യ്യും
Saturday, March 2, 2024 12:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി, ഐ ​​​ആ​​​ൻ​​​ഡ് പി​​​ആ​​​ർ​​​ഡി​​​യു​​​ടെ​​​യും കേ​​​ര​​​ള പ​​​ത്ര​​​പ്ര​​​വ​​​ർ​​​ത്ത​​​ക യൂ​​​ണി​​​യ​​​ന്‍റെ​​​യും സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ‘കേ​​​ര​​​ള മീ​​​ഡി​​​യ കോ​​​ൺ​​​ക്ലേ​​​വ്- 24’ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർ​​​ണ​​​ലി​​​സം ഫെ​​​സ്റ്റി​​​വ​​​ൽ മാ​​​ർ​​​ച്ച്‌ 2, 3, 4 തീ​​​യ​​​തി​​​ക​​​ളി​​​ൽ കാ​​​ക്ക​​​നാ​​​ട് കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി കാ​​​ന്പ​​​സി​​​ൽ ന​​​ട​​​ക്കും. ‘മീ​​​ഡി​​​യ കോ​​​ൺ​​​ക്ലേ​​​വ്’’ മാ​​​ർ​​​ച്ച്‌ ര​​​ണ്ടി​​​ന് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കേ​​​ര​​​ള മീ​​​ഡി​​​യ അ​​​ക്കാ​​​ദ​​​മി​​​യു​​​ടെ 2023ലെ ​​​മീ​​​ഡി​​​യ പേ​​​ഴ്സ​​​ൺ ഓ​​​ഫ് ദ- ​​​ഇ​​​യ​​​ർ അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വ് വ​​​യേ​​​ൽ അ​​​ൽ ദ​​​ഹ്ദൂ​​​ഹ്, വേ​​​ൾ​​​ഡ് പ്ര​​​സ് ഫോ​​​ട്ടോ​​​ഗ്ര​​​ഫി അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ കാ​​​ശ്മീ​​​രി ഫോ​​​ട്ടോ ജേ​​​ർ​​​ണ​​​ലി​​​സ്റ്റ് സ​​​ന ഇ​​​ർ​​​ഷാ​​​ദ് മ​​​ട്ടു, ഇ​​​ന്ത്യ​​​ൻ മീ​​​ഡി​​​യ പേ​​​ഴ്സ​​​ൺ സ്പെ​​​ഷ​​​ൽ അ​​​വാ​​​ർ​​​ഡ് നേ​​​ടി​​​യ മാ​​​ധ്യ​​​മ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ആ​​​ർ. രാ​​​ജ​​​ഗോ​​​പാ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്ക് മു​​​ഖ്യ​​​മ​​​ന്ത്രി പു​​​ര​​​സ്കാ​​​ര​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കും.


കേ​​​ര​​​ള മീ​​​ഡി​​​യ കോ​​​ൺ​​​ക്ലേ​​​വ് 2, 3, 4 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജേ​​​ർ​​​ണ​​​ലി​​​സം ഫെ​​​സ്റ്റി​​​വ​​​ൽ ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​ന് മു​​​ന്നോ​​​ടി​​​യാ​​​യി ഇ​​​ന്നു​​​രാ​​​വി​​​ലെ 11ന്്‌ ‘മ​​​ല​​​യാ​​​ള പ​​​ത്ര പ്ര​​​വ​​​ർ​​​ത്ത​​​നം 175 വ​​​ർ​​​ഷം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തെ അ​​​ധി​​​ക​​​രി​​​ച്ച് സെ​​​ഷ​​​ൻ ന​​​ട​​​ക്കും.

ഏ​​​ഷ്യ​​​ൻ സ്കൂ​​​ൾ ഓ​​​ഫ് ജേ​​​ണ​​​ലി​​​സം ചെ​​​യ​​​ർ​​​മാ​​​ൻ ശ​​​ശി​​​കു​​​മാ​​​ർ, മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ബി.ആ​​​ർ.പി. ​​​ഭാ​​​സ്ക​​​ർ, അ​​​ക്കാ​​​ദ​​​മി മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​രാ​​​യ തോ​​​മ​​​സ് ജേ​​​ക്ക​​​ബ്, കെ. ​​​മോ​​​ഹ​​​ന​​​ൻ, എ​​​സ്.ആ​​​ർ. ശ​​​ക്തി​​​ധ​​​ര​​​ൻ, എ​​​ൻ.പി. ​​​രാ​​​ജേ​​​ന്ദ്ര​​​ൻ , സെ​​​ർ​​​ജി ആ​ന്‍റ​ണി എ​​​ന്നി​​​വ​​​രും മാ​​​ധ്യ​​​മ നി​​​രീ​​​ക്ഷ​​​ക​​​ൻ ഡോ. ​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ പോ​​​ൾ, മു​​​തി​​​ർ​​​ന്ന മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ കെ.സി. നാ​​​രാ​​​യ​​​ണ​​​ൻ, ന്യൂ​​​സ് മി​​​നി​​​റ്റ് ചീ​​​ഫ് എ​​​ഡി​​​റ്റ​​​ർ ധ​​​ന്യ രാ​​​ജേ​​​ന്ദ്ര​​​ൻ, അ​​​ക്കാ​​​ദ​​​മി ജ​​​ന​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ അം​​​ഗം പി.പി. ശ​​​ശീ​​​ന്ദ്ര​​​ൻ എ​​​ന്നിവരും പ്ര​​സം​​ഗി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.