മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ത​പാ​ൽ വോ​ട്ട് ഇ​നി 85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്രം
മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കു​ള്ള ത​പാ​ൽ വോ​ട്ട് ഇ​നി  85 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്രം
Sunday, March 3, 2024 1:47 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 80 വ​​​​യ​​​​സി​​​​നു മു​​​​ക​​​​ളി​​​​ൽ പ്രാ​​​​യ​​​​മു​​​​ള്ള​​​​വ​​​​ർ​​​​ക്ക് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന ത​​​​പാ​​​​ൽ വോ​​​​ട്ട് സൗ​​​​ക​​​​ര്യം 85 വ​​​​യ​​​​സി​​​​ന് മു​​​​ക​​​​ളി​​​​ലു​​​​ള്ള​​​​വ​​​​ർ​​​​ക്കാ​​​​യി ഭേ​​​​ദ​​​​ഗ​​​​തി വ​​​​രു​​​​ത്തി.

തെരഞ്ഞെടുപ്പു ക​​​​മ്മീ​​​​ഷ​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി​​​​യ ശേ​​​​ഷം കേ​​​​ന്ദ്ര നി​​​​യ​​​​മ മ​​​​ന്ത്രാ​​​​ല​​​​യ​​​​മാ​​​​ണ് ഇ​​​​തു സം​​​​ബ​​​​ന്ധി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വിറ​​​​ക്കി​​​​യ​​​​ത്. ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ വോ​​​​ട്ട് ചെ​​​​യ്യേ​​​​ണ്ട​​​​വ​​​​ർ ബ​​​​ന്ധ​​​​പ്പെ​​​​ട്ട നി​​​​യോ​​​​ജ​​​​ക​​​​മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി​​​​ക്ക് നി​​​​ശ്ചി​​​​ത ഫോ​​​​മി​​​​ൽ (ഫോം 12 ​​​​ഡി) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ്ഞാ​​​​പ​​​​നം വ​​​​ന്ന് അ​​​​ഞ്ചു​​​​ദി​​​​വ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​പേ​​​​ക്ഷ ന​​​​ൽ​​​​ക​​​​ണം.


ബൂ​​​​ത്ത് ലെ​​​​വ​​​​ൽ ഓ​​​​ഫീ​​​​സ​​​​ർ​​​​മാ​​​​രി​​​​ൽനി​​​​ന്ന് അ​​​​പേ​​​​ക്ഷാ​​​​ഫോം വാ​​​​ങ്ങി പൂ​​​​രി​​​​പ്പി​​​​ച്ച് ന​​​​ൽ​​​​കാം. അ​​​​പേ​​​​ക്ഷ​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു വോ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക വ​​​​ര​​​​ണാ​​​​ധി​​​​കാ​​​​രി ത​​​​യാ​​​​റാ​​​​ക്കും. പോ​​​​ളിം​​​​ഗ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ ഇ​​​​വ​​​​രെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ച് പോ​​​​സ്റ്റ​​​​ൽ ബാ​​​​ല​​​​റ്റ് ന​​​​ൽ​​​​കും. വോ​​​​ട്ട് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ന​​​​ൽ​​​​കു​​​​ന്ന ബാ​​​​ല​​​​റ്റ് കൈ​​​​പ്പ​​​​റ്റി അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് ന​​​​ൽ​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.