മരിയ ഫിലിപ്പ് ഫ്യൂച്ചര്‍ ലീഡേഴ്സ് സംവാദ മത്സരം: ട്രീസ മരിയ, ആശിഷ് കെ. ഷിന്റു ജേതാക്കള്‍
Friday, April 12, 2024 2:07 AM IST
കൊച്ചി: സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ഓൺട്രപ്രണര്ഷിപ്പിന്റെ (സൈം) ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മരിയ ഫിലിപ്പ് ഫ്യൂച്ചര്‍ ലീഡേഴ്സ് മത്സരത്തിന്റെ ദക്ഷിണേന്ത്യാ ഫൈനല്‍ സൈം കൊച്ചിയില്‍ നടന്നു.
രണ്ടു റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ തിരുവനന്തപുരം മാര്‍ ഈവാനിയോസ് കോളജിലെ ട്രീസ മരിയ, ആശിഷ് കെ. ഷിന്റു എന്നിവര്‍ മരിയ ഫിലിപ്പ് എവറോളിംഗ് ട്രോഫി നേടി. രണ്ടാം സ്ഥാനം മൈസൂരു ജെഎസ്എസ് ലോ കോളജില്‍നിന്നുള്ള വി. അനന്യ, നിഖിത സൂസന് ഈപ്പന് എന്നിവര്‍ക്കാണ്. തിരുപ്പതി എമറാള്‍ഡ്സ് ഡിഗ്രി കോളജിലെ കെ. വിജയ്കുമാറിനെ മികച്ച സ്പീക്കറായി തെരഞ്ഞെടുത്തു.
വിജയികള്‍ക്ക് സൈം പ്രസിഡന്റ് അനില്‍ ജെ. ഫിലിപ്പ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഞ്ചു സംസ്ഥാനങ്ങളില്‍നിന്നായി 290 ടീമില്‍ നിന്നു തെരഞ്ഞെടുത്ത ആറു ടീമുകളാണ് ഫൈനലിൽ മാറ്റുരച്ചത്. സൈം പത്താമത് ബിരുദദാനച്ചട ങ്ങും കൊച്ചി കാമ്പസിലെ മരിയ ഫിലിപ്പ് ഓഡിറ്റോറിയത്തില്‍ നടന്നു.
സൈം കൊച്ചി ചെയര്മാന് പ്രഫ. സി.പി. രവീന്ദ്രനാഥന്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പരിപാടികളില്‍ സൈം പ്രസിഡന്റ് അനില്‍ ജെ. ഫിലിപ്പ്, വൈസ് ചെയര്മാന് വി.ഒ. സെബാസ്റ്റ്യന്‍, ഡയറക്ടര്‍ ഡോ. ടി.വി. ഫ്രാന്‍സി, ഡീന്‍ പ്രഫ. കെ. അലോക് തുടങ്ങിയവര്‍ പങ്കെടുത്തു.