ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവിപാറ്റ്, വോട്ടർപട്ടിക, വോട്ടർമാർക്കുള്ള സേവനങ്ങൾ, തെരഞ്ഞെടുപ്പ് പ്രക്രിയ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ വെബ്സൈറ്റിലുണ്ട്. ഓരോ വിഭാഗത്തിലെയും വ്യജസന്ദേശം, ശരിയായ വസ്തുത, തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടി എന്നിവ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
വ്യാജവാർത്തകളുടെയും സന്ദേശങ്ങളുടെയും ചിത്രങ്ങൾ, സക്രീൻഷോട്ടുകൾ, വീഡിയോകൾ, വാർത്ത ക്ലിപ്പുകൾ എന്നിവയൊക്കെ സൈറ്റിൽ കാണാം. വസ്തുതൾ പരിശോധിക്കാൻ ആധാരമാക്കിയ റഫറൻസ് രേഖകളും വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.
ഓരോ സംസ്ഥാനത്തെയും സിഇഒയുടെ നേതൃത്വത്തിൽ വിവിധ മീഡിയ പ്ലാറ്റ് ഫോമുകളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി ഫാക്ട് ചെക്ക് നടത്തി മറുപടി തയാറാക്കി അതതു ദിവസം ഗൂഗിൾ ഫോം വഴി അപ്ഡേറ്റ് ചെയ്താണ് വെബ്സൈറ്റിൽ വിവരങ്ങൾ ലഭ്യമാക്കുന്നത്.