ഇലക്ഷന് വീഡിയോ സര്‍വൈലന്‍സ് ടീമിന്റെ വാഹനത്തിനു മുകളിലേക്കു മരം വീണു
Thursday, April 18, 2024 1:55 AM IST
കടുത്തുരുത്തി: ഇലക്ഷന് വീഡിയോ സര്‍വൈലന്‍സ് ടീമിന്റെ വാഹനത്തിനു മുകളിലേക്കു മരം വീണ് അപകടം. ഈ സമയം കാറിനുള്ളില്‍ ആരുമില്ലാതിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഇരവിമംഗലം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.
ക്ഷേത്രത്തിന്റെ മുന്‍വശത്തെ പറമ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനു മുകളിലേക്കാണു കൂറ്റന്‍ വാകമരം മറിഞ്ഞു വീണത്. വാഹനത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ റോഡിനു സമീപമുള്ള പറമ്പില്‍ കെട്ടിയിരുന്ന രാഷ്ട്രീയ പ്രചാരണ ബോര്‍ഡുകളുടെ ചിത്രം പകര്‍ത്തുന്നതിനായി വാഹനം നിര്‍ത്തി ഇറങ്ങിയതായിരുന്നു. ചിത്രങ്ങള്‍ എടുത്തശേഷം ഉദ്യോഗസ്ഥര്‍ തിരികെ വാഹനത്തിനടുത്തേക്കു നടന്നുവരുമ്പോഴായിരുന്നു അപകടം.
ചുവടു ദ്രവിച്ച മരം മറിഞ്ഞു കാറിനു മുകളിലേക്കു വീഴുകയായിരുന്നു. കുറവിലങ്ങാട് നസ്രത്തുഹില്‍ വാക്കയില്‍ ജോഷിയുടെ ടെയോട്ട എറ്റിയോസ് കാറാണ് അപകടത്തില്‍ തകര്‍ന്നത്.