കെഎസ്ആർടിസി ബസുകളിൽ ബഹുഭാഷാ ബോർഡുകൾ
Thursday, April 18, 2024 1:55 AM IST
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും യാത്രക്കാരെ കൂടുതൽ ആകർഷിക്കുന്നതിനുമായി ബസുകളിൽ ഇനി ബഹുഭാഷ ഡെസ്റ്റിനേഷൻ ബോർഡുകൾ സ്ഥാപിക്കും.
മലയാളത്തിന് പുറമേ ഇംഗ്ലീഷ്, തമിഴ്, കന്നട ഹിന്ദി എന്നീ ഭാഷകളുള്ള ബോർഡുകളായിരിക്കും സ്ഥാപിക്കുക. മലയാളമറിയാത്ത മറ്റ് ഭാഷക്കാർക്ക് ബസ് പോകുന്ന സ്ഥലത്തെക്കുറിച്ച് അറിയാനാണ് ഇത്.
തമിഴ്നാട് അതിർത്തി പങ്കിടുന്ന സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിൽ മലയാളത്തിന് പുറമേ തമിഴും ഇംഗ്ലീഷുമുണ്ടായിരിക്കും. കർണാടക അതിർത്തി പങ്കിടുന്ന സർവീസുകളിൽ കന്നട നിർബന്ധമാണ്.
ബസിന്റെ മുൻവശത്തും പിൻവശത്തും ഇടതു വശത്ത് വാതിലിനടുത്തും നിശ്ചിത വലിപ്പത്തിൽ ബഹുഭാഷാ ബോർഡുകൾ ഉണ്ടായിരിക്കും.