ത്രൈ​മാ​സ പു​രോ​ഗ​തി സ​മ​ർ​പ്പി​ക്കാ​ത്ത 63 പ​ദ്ധ​തി​ക​ൾ​ക്ക് നോ​ട്ടീ​സ്
ത്രൈ​മാ​സ പു​രോ​ഗ​തി സ​മ​ർ​പ്പി​ക്കാ​ത്ത  63 പ​ദ്ധ​തി​ക​ൾ​ക്ക് നോ​ട്ടീ​സ്
Friday, April 19, 2024 1:10 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​വ​​​ർ​​​ഷം ആ​​​ദ്യ​​​ത്തെ ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി (ക്വാ​​​ർ​​​ട്ട​​​ർ​​​ലി പ്രോ​​​ഗ്ര​​​സ് റി​​​പ്പോ​​​ർ​​​ട്ട്) ഓ​​​ണ്‍​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത 63 റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്ക് കേ​​​ര​​​ള റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് റ​​​ഗു​​​ലേ​​​റ്റ​​​റി അ​​​ഥോ​​​റി​​​റ്റി (കെ​​​റെ​​​റ) കാ​​​ര​​​ണം കാ​​​ണി​​​ക്ക​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.

ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി ഏ​​​പ്രി​​​ൽ ഏ​​​ഴ് ആ​​​യി​​​രു​​​ന്നു. അ​​​തി​​​നു ശേ​​​ഷ​​​വും പു​​​രോ​​​ഗ​​​തി സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത 63 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ഉ​​​ള്ള​​​ത്. ആ​​​കെ 582 പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ടി​​​യി​​​രു​​​ന്ന​​​ത്. അ​​​വ​​​യി​​​ൽ 519 പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി കെ​​​റെ​​​റ പോ​​​ർ​​​ട്ട​​​ലി​​​ൽ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. വീ​​​ഴ്ച വ​​​രു​​​ത്തി​​​യി​​​ട്ടു​​​ള്ള 63 പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കാ​​​ണ് കെ​​​റെ​​​റ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചി​​​ട്ടു​​​ള്ള​​​ത്.


റെ​​​റ നി​​​യ​​​മ​​​പ്ര​​​കാ​​​രം ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും പ്ര​​​മോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്കു​​​മി​​​ട​​​യി​​​ലെ സു​​​താ​​​ര്യ​​​ത ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്ന പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​ണ്. കെ​​​റെ​​​റ വെ​​​ബ്സൈ​​​റ്റ് വ​​​ഴി ത്രൈ​​​മാ​​​സ പു​​​രോ​​​ഗ​​​തി റി​​​പ്പോ​​​ർ​​​ട്ട് ല​​​ഭി​​​ക്കു​​​ക എ​​​ന്ന​​​ത് റി​​​യ​​​ൽ എ​​​സ്റ്റേ​​​റ്റ് പ​​​ദ്ധ​​​തി​​​ക​​​ളി​​​ൽ നി​​​ന്ന് യൂ​​​ണി​​​റ്റു​​​ക​​​ൾ വാ​​​ങ്ങാ​​​നു​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ അ​​​വ​​​കാ​​​ശ​​​വും കൂ​​​ടി​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.