റ​വ. ഡോ. ​റോ​യി ഏബ്ര​ഹാം പ​ഴ​യ​പ​റ​മ്പി​ൽ അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഡ​യ​റ​ക്ട​ർ-അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
റ​വ. ഡോ. ​റോ​യി ഏബ്ര​ഹാം പ​ഴ​യ​പ​റ​മ്പി​ൽ അ​മ​ൽ​ജ്യോ​തി കോ​ള​ജ്  ഡ​യ​റ​ക്ട​ർ-അ​ഡ്മി​നി​സ്ട്രേ​ഷ​ൻ
Friday, April 19, 2024 1:10 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി: അ​​മ​​ൽ​​ജ്യോ​​തി എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ന്‍റെ ഡ​​യ​​റ​​ക്ട​​ർ-അ​​ഡ്മി​​നി​​സ്ട്രേ​​ഷ​​ൻ ആ​​യി റ​​വ. ഡോ. ​​റോ​​യി ഏ​​ബ്ര​​ഹാം പ​​ഴ​​യ​​പ​​റ​​മ്പി​​ൽ നി​​യ​​മി​​ത​​നാ​​യി.

വി​​ദ്യാ​​ഭ്യാ​​സ വി​​ച​​ക്ഷ​​ണ​​ൻ, അ​​ധ്യാ​​പ​​ക​​ൻ എ​​ന്നീ നി​​ല​​ക​​ളി​​ൽ ഏ​​റെ അ​​നു​​ഭ​​വസ​​മ്പ​​ത്ത് നേ​​ടി​​യി​​ട്ടു​​ള്ള അ​​ദ്ദേ​​ഹം ഇ​​ന്ത്യ​​യി​​ലെ​​യും അ​​മേ​​രി​​ക്ക​​യി​​ലെ​​യും പ്ര​​ശ​​സ്ത​​മാ​​യ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽനി​​ന്ന് എം​​ബി​​എ, എം​​എ​​സ്, പി​​എ​​ച്ച്ഡി ബി​​രു​​ദ​​ങ്ങ​​ൾ ക​​ര​​സ്ഥ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. കു​​ട്ടി​​ക്കാ​​നം മ​​രി​​യ​​ൻ കോ​​ള​​ജി​​ന്‍റെ പ്രി​​ൻ​​സി​​പ്പ​​ലാ​​യി എ​​ട്ട് വ​​ർ​​ഷം സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു. കോ​​ള​​ജി​​നെ ഓ​​ട്ടോ​​ണ​​മ​​സ് പ​​ദ​​വി​​യി​​ൽ എ​​ത്തി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം നാ​​ക് അ​​ക്ര​​ഡി​​റ്റേ​​ഷ​​ൻ, എ ​​പ്ല​​സ് പ്ല​​സ് നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ൽ പ്ര​​ധാ​​ന പ​​ങ്കുവ​​ഹി​​ച്ചു.

സ​​മീ​​പവ​​ർ​​ഷ​​ങ്ങ​​ളി​​ൽ അ​​ദ്ദേ​​ഹം ബം​​ഗ​​ളൂ​​രുവി​​ലെ പ്ര​​ശ​​സ്ത മാ​​നേ​​ജ്മെ​​ന്‍റ് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ആ​​യ എ​​ക്സ്ഐ​​എം​​ഇ​​യു​​ടെ ഡ​​യ​​റ​​ക്ട​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.