പ്ലസ് വണ്‍ പ്രവേശനം: പട്ടികജാതി, പട്ടികവർഗ, ഒഇസിക്കാർ മാത്രം ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി
Friday, May 17, 2024 2:06 AM IST
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് പട്ടികജാതി, പട്ടികവർഗ, ഒഇസി വിദ്യാർഥികൾ മാത്രമേ പ്രവേശന സമയത്ത് വില്ലേജ് ഓഫീസിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതുള്ളൂ എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കി.
മറ്റുള്ളവർക്ക് നേറ്റിവിറ്റിയും ജാതിയും തെളിയിക്കുന്നതിന് എസ്എസ്എൽസി സർട്ടിഫിക്കറ്റ് മതിയാകും.
ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിന്റെ ആവശ്യത്തിനായി എന്ന രീതിയിൽ നേറ്റിവിറ്റി, ജാതി, വരുമാന സർട്ടിഫിക്കറ്റുകൾക്ക് ധാരാളം അപേക്ഷകൾ അക്ഷയ കേന്ദ്രങ്ങൾ വഴി വില്ലേജ് ഓഫീസുകളിൽ നൽകുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.