പാഠപുസ്തകങ്ങൾ കൈപ്പറ്റണം
Friday, May 17, 2024 2:06 AM IST
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ്, സിബിഎസ്ഇ മേഖലയിലെ സ്കൂളുകൾക്ക് 2024 ഏപ്രിൽ 12 മുതൽ ആരംഭിച്ചിരുന്നു.
ഇതിൽ ഇൻഡന്റ് ചെയ്തിട്ടുള്ള എല്ലാ അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളും പാഠപുസ്തകങ്ങളുടെ തുക ഒടുക്കി റിലീസിംഗ് ഓർഡർ വാങ്ങി അതത് ജില്ലാ ഹബ്ബുകളിൽ നിന്നും നേരിട്ട് പാഠപുസ്തകങ്ങൾ കൈപ്പറ്റുവാൻ നിർദേശം നൽകിയിരുന്നെങ്കിലും കൈപ്പറ്റാതെയുള്ള അൺ എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകൾ അടിയന്തിരമായി തുക ഒടുക്കി ബന്ധപ്പെട്ട ജില്ലാ ഹബ്ബുകളിൽ നിന്നും പാഠപുസ്തകങ്ങൾ കൈപ്പറ്റണമെന്ന് അധികൃതർ അറിയിച്ചു.