പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നു യുവജന കമ്മീഷൻ
Friday, May 17, 2024 2:06 AM IST
പറവൂർ: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ അതിജീവിതയ്ക്കെതിരേ പ്രതിയും കുടുംബവും ഉന്നയിക്കുന്ന ആരോപണങ്ങൾ മാധ്യമങ്ങൾ അമിത താത്പര്യത്തോടെ വാർത്തയാക്കുന്നതും അതിജീവിതയുടെ അന്തസിന് കളങ്കം ചാർത്തുന്ന രീതിയിലുള്ള പ്രയോഗങ്ങൾ നിരന്തരം സംപ്രേഷണം ചെയ്യുന്നതും മര്യാദകേടാണെന്ന് സംസ്ഥാന യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ.
പന്തീരാങ്കാവിലെ വീട്ടിൽ വച്ച് ഭർത്താവിന്റെ ക്രൂര മർദനത്തിനിരയായ യുവതിയുടെ പറവൂരിലെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.