കൊച്ചിയിലെ വെള്ളക്കെട്ട്: ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി
Thursday, May 30, 2024 12:48 AM IST
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു ജനങ്ങളും ഉത്തരവാദികളെന്ന് ഹൈക്കോടതി. പ്ലാസ്റ്റിക് ഉള്‍പ്പെടെ ടണ്‍ കണക്കിനു മാലിന്യമാണ് ദിവസവും തോടുകളില്‍നിന്നും മറ്റും നീക്കുന്നത്.
വലിച്ചെറിയുന്ന മാലിന്യം നാളെ വെള്ളക്കെട്ടിനു കാരണമാവുമെന്ന് ആരും തിരിച്ചറിയുന്നില്ല. അധികൃതരുടെ ഭാഗത്ത് കടുത്ത അനാസ്ഥയാണുള്ളത്. മഴക്കാലം തലയ്ക്കു മുകളില്‍ എത്തിയ ശേഷമാണോ അധികൃതര്‍ ഇടപെടേണ്ടതെന്നും ജസ്റ്റീസ് ദേവന് രാമചന്ദ്രന് ചോദിച്ചു.
ജനങ്ങള്‍ എതിരു നിന്നാല്‍ എന്തു നടപടിയെടുത്തിട്ടും കാര്യമില്ല. ഇത്തരം സാഹചര്യത്തില്‍ കോടതിക്ക് എന്തുചെയ്യാനാവും? വെള്ളക്കെട്ട് നീക്കാനുള്ള ഉപകരണം ഇതുവരെ പ്രവര്ത്തനക്ഷമമാകാത്തതെന്തെന്നും കോടതി ആരാഞ്ഞു. വെള്ളക്കെട്ട് നിവാരണത്തിന് കഴിഞ്ഞ മഴക്കാലത്ത് ഉപയോഗിച്ച മെഷീന് അറ്റകുറ്റപ്പണിക്കായി മാറ്റിയിരിക്കുകയാണെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചിരുന്നു.
വഴിയോരങ്ങളിലെ ബോര്‍ഡുകളും മറ്റും പൊട്ടിവീഴുന്നതും തടസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ശുചീകരണത്തില്‍ റെസിഡന്റ്സ് അസോസിയേഷനുകളും മുന്‍കൈയെടുക്കണം. ജോസ് ജംഗ്ഷന്, പനമ്പിള്ളി നഗര്‍, സെന്റ് മാര്ട്ടിന് റോഡ്, ഇടപ്പള്ളി എന്നിവിടങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി വേണം.
വെള്ളക്കെട്ട് പരിഹരിക്കാന്‍ രൂപീകരിച്ച സമിതിയുടെ നടപടികള്‍ കളക്ടര്‍ വിലയിരുത്തണം. മെട്രോ പാലത്തില്‍നിന്ന് റോഡിലേക്കു വെള്ളം വീഴുന്ന അവസ്ഥയുണ്ടെന്നും ബൈക്ക് യാത്രക്കാര്‍ക്ക് ഇത് അപകടം വരുത്തിവയ്ക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച പെയ്തത് സാധാരണ മഴയല്ലെങ്കിലും അധികൃതരുടെടേയും പൊതുജനത്തിന്റെയും കണ്ണ് തുറപ്പിക്കാന്‍ പര്യാപ്തമാണ്. ഇടപ്പള്ളി തോട്ടിലെ മാലിന്യം നീക്കി ഉടന്‍ വൃത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.