മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​ക്ക​ള്‍ ന​ട​ത്തി​യ​ത് ആ​സൂ​ത്രി​ത​ ത​ട്ടി​പ്പെ​ന്ന് പോ​ലീ​സ്
മ​ഞ്ഞു​മ്മ​ല്‍ ബോ​യ്‌​സ് നി​ര്‍​മാ​താ​ക്ക​ള്‍  ന​ട​ത്തി​യ​ത് ആ​സൂ​ത്രി​ത​ ത​ട്ടി​പ്പെ​ന്ന് പോ​ലീ​സ്
Thursday, May 30, 2024 12:48 AM IST
കൊ​​​​ച്ചി: ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യി​​​​ല്‍ മ​​​​ത്സ്യ ഉ​​​​ത്​​​​പ​​​​ന്ന ക​​​​യ​​​​റ്റു​​​​മ​​​​തി​​​​ക്കാ​​​​ര​​​​നെ​​​​ക്കൊ​​​​ണ്ടു ലാ​​​​ഭ​​​​വി​​​​ഹി​​​​തം വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു നി​​​​ര്‍​മാ​​​​താ​​​​ക്ക​​​​ള്‍ നി​​​​ക്ഷേ​​​​പം ചെ​​​​യ്യി​​​​പ്പി​​​​ച്ച​​​​ത് ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യ ത​​​​ട്ടി​​​​പ്പാ​​​​ണെ​​​​ന്ന് പോ​​​​ലീ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍.

ഏ​​​​ഴു കോ​​​​ടി രൂ​​​​പ നി​​​​ക്ഷേ​​​​പി​​​​ച്ച ത​​​​നി​​​​ക്ക് മു​​​​ട​​​​ക്കു​​​മു​​​​ത​​​​ലും ലാ​​​​ഭ​​​വി​​​​ഹി​​​​ത​​​​വും ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് അ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി സി​​​​റാ​​​​ജ് വ​​​​ലി​​​​യ​​​​തു​​​​റ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ല്‍ കേ​​​​സെ​​​​ടു​​​​ത്ത മ​​​​ര​​​​ട് സി​​​​ഐ ജി.​​​​പി.​​​ സ​​​​ജു​​​​കു​​​​മാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.


മ​​​​ജി​​​​സ്‌​​​​ട്രേ​​​​റ്റ് കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശ​​​​പ്ര​​​​കാ​​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത കേ​​​​സി​​​​ല്‍ നി​​​​ര്‍​മാ​​​​താ​​​​വ് ബാ​​​​ബു ഷാ​​​​ഹി​​​​ര്‍, മ​​​​ക​​​​നും ന​​​​ട​​​​നു​​​​മാ​​​​യ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, നി​​​​ര്‍​മാ​​​​ണ പ​​​​ങ്കാ​​​​ളി ഷോ​​​​ണ്‍ ആ​​​ന്‍റ​​​​ണി എ​​​​ന്നി​​​​വ​​​​രാ​​​​ണു പ്ര​​​​തി​​​​ക​​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.