പാ​​​ലാ: ഡോ.​ ​​സി​​​റി​​​യ​​​ക് തോ​​​മ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍ ട്ര​​​സ്റ്റി​​​ന്‍റെ 2024ലെ ​​​ക്രാ​​​ന്ത​​​ദ​​​ര്‍ശി പു​​​ര​​​സ്​​​കാ​​​ര​​​ത്തി​​​ന് ആ​​​ലു​​​വ യു​​സി ​കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍ ഡോ.​ ​​എം.​​​ഐ. പു​​​ന്നൂ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. 55,555 രൂ​​​പ​​​യും ശി​​​ല്പ​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ര്‍ഡ്.

സാ​​​ഹി​​​ത്യ​​​കാ​​​ര​​​ന്‍ സ​​​ക്ക​​​റി​​​യ ചെ​​​യ​​​ര്‍മാ​​​നും കേ​​​ന്ദ്ര സ​​​ര്‍വ​​​ക​​​ലാ​​​ശാ​​​ല മു​​​ന്‍ വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഡോ.​ ​​ജി.​ ഗോ​​​പ​​​കു​​​മാ​​​ര്‍, പി​​എ​​സ്‌​​സി അം​​ഗം ഡോ.​ ​​സ്റ്റാ​​​നി തോ​​​മ​​​സ് അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യു​​​ള്ള അ​​​വാ​​​ര്‍ഡ് നി​​​ര്‍ണ​​​യ സ​​​മി​​​തി​​​യാ​​​ണ് ഡോ.​​​പു​​​ന്നൂ​​​സി​​​നെ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


മി​​​ക​​​ച്ച കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ലി​​​നു​​​ള്ള അം​​​ഗീ​​​കാ​​​ര​​​മെ​​​ന്ന നി​​​ല​​​യി​​​ലും കോ​​​ള​​​ജി​​​നെ അ​​​ക്കാ​​​ഡ​​​മി​​​ക് നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ര്‍ത്തി​​​യ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​മാ​​​ണ് പു​​​ര​​​സ്കാ​​​രം. ജൂ​​​ണി​​​ല്‍ ആ​​​ലു​​​വാ​​​യി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.