കൊ​​​ച്ചി: പ​​​ഠ​​​ന​​​ത്തി​​​ല്‍ സമർഥരായ, സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കം നി​​​ല്ക്കു​​​ന്ന കു​​​ട്ടി​​​ക​​​ള്‍​ക്ക് ക​​​രു​​​ത​​​ലും കൈ​​​ത്താ​​​ങ്ങു​​​മാ​​​യി മ​​​മ്മൂ​​​ട്ടി​​​യു​​​ടെ ‘വി​​​ദ്യാ​​​മൃ​​​തം-4’ സൗ​​​ജ​​​ന്യ വി​​​ദ്യാ​​​ഭ്യാ​​​സ പ​​​ദ്ധ​​​തി.

എ​​​സ്എ​​​സ്എ​​​ല്‍​സി, പ്ല​​​സ് ടുവി​​​ന് ഉ​​​ന്ന​​​തവി​​​ജ​​​യം കൈ​​​വ​​​രി​​​ച്ച നി​​​ര്‍​ധ​​​ന വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് കേ​​​ര​​​ള​​​ത്തി​​​ല്‍ 21 വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ള്ള എം​​ജി​​എം ഗ്രൂ​​​പ്പു​​​മാ​​​യി ചേ​​​ര്‍​ന്ന് തു​​​ട​​​ര്‍​പ​​​ഠ​​​ന​​​ത്തി​​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ക​​​യാ​​​ണ് മ​​​മ്മൂ​​​ട്ടി നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന കെ​​​യ​​​ര്‍ ആ​​​ന്‍​ഡ് ഷെ​​​യ​​​ര്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ഫൗ​​ണ്ടേ​​ഷ​​ൻ.

സാ​​​മ്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നാ​​​ക്കാ​​​വ​​​സ്ഥ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍, മാ​​​താ​​​വോ പി​​​താ​​​വോ ന​​​ഷ്ട​​​പ്പെ​​​ട്ട​​​വ​​​ര്‍, കാ​​​ന്‍​സ​​​ര്‍ മു​​​ത​​​ലാ​​​യ രോ​​​ഗ​​​ങ്ങ​​​ളാ​​​ല്‍ ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ടും​​​ബ​​​ത്തി​​​ലെ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍​ക്ക് പ്ര​​​ഫ​​​ഷ​​​ണ​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സം ന​​​ല്‍​കു​​​ക എ​​​ന്ന​​​താ​​​ണ് ​പ​​​ദ്ധ​​​തി​​​യു​​​ടെ ല​​​ക്ഷ്യം.


എ​​​സ്എ​​​സ്​​​എ​​​ല്‍സി, പ്ല​​​സ് ടു ​ ​​മാ​​​ര്‍​ക്കി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന 250 വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്കാ​​​ണ് ഈ ​​​വ​​​ര്‍​ഷം ഈ ​​​പ​​​ദ്ധ​​​തി​​​യി​​​ലൂ​​​ടെ പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ക്കു​​​ക.

ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​കൊ​​​ച്ചി റാ​​​ഡി​​​സ​​​ണ്‍ ഹോ​​​ട്ട​​​ലി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ മ​​​മ്മൂ​​​ട്ടി ഈ ​​​വ​​​ര്‍​ഷ​​​ത്തെ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് ഫോ​​​ണ്‍: 9946485111, 9946483111. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്: www. mgmtc.in.