തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ഏ​റ്റ​വും മി​ക​ച്ച മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണം, പ​രി​സ്ഥി​തി- ഊ​ർ​ജ- ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യു​ള്ള ഒ​ന്നാം സ്ഥാ​നം മാ​ർ സ്ലീ​വാ മെ‍ഡി​സി​റ്റി​ക്കു ല​ഭി​ച്ചു.

ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നി​ൽ​നി​ന്ന് ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി. മ​ന്ത്രി എം.​ബി. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 500ന് ​മു​ക​ളി​ൽ കി​ട​ക്ക​ക​ൾ ഉ​ള്ള ആ​ശു​പ​ത്രി വി​ഭാ​ഗ​ത്തി​ലാ​ണ് മാ​ർ സ്ലീ​വാ മെ​ഡി​സി​റ്റി പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​യ​ത്.

സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​യെ പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​മാ​യി നി​ല​നി​ർ​ത്തി ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഒ​ന്നാം സ്ഥാ​ന നേ​ട്ട​ത്തി​ൽ എ​ത്തി​ച്ച​തെ​ന്നു മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മോ​ൺ. ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ൽ പ​റ​ഞ്ഞു.


നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളും അ​ന്താ​രാ​ഷ്‌​ട്ര മാ​ന​ദ​ണ്ഡ​ങ്ങ​ളും പാ​ലി​ച്ചു​കൊ​ണ്ട് മ​ലി​നീ​ക​ര​ണം ഒ​ഴി​വാ​ക്കു​ന്ന​തി​നൊ​പ്പം ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​നാ​യും മാ​തൃ​ക സൃ​ഷ്ടി​ക്കു​ന്ന പ​ദ്ധ​തി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ന​ട​പ്പാ​ക്കാ​ൻ സാ​ധി​ച്ച​താ​യി ആ​ശു​പ​ത്രി ഓ​പ്പ​റേ​ഷ​ൻ​സ് ആ​ൻ​ഡ് പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് കീ​ര​ഞ്ചി​റ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം മാ​നേ​ജ​ർ പോ​ളി തോ​മ​സ്, ക​ൺ​സ​ൾ​ട്ട​ന്‍റ് റോ​യി എം. ​തോ​മ​സ് എ​ന്നി​വ​രും അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങ​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.