തി​​​രു​​​വ​​​ന​​​ന്ത​​​​​​പു​​​രം: 2022 ഏ​​​പ്രി​​​ൽ 1 മു​​​ത​​​ൽ 2024 ജൂ​​​ണ്‍ 07 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് 2,49,483 സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.

15903.18 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 5,30,917 പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു.
ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു ശേ​​​ഷം സൂ​​​ക്ഷ്മ, ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം മേ​​​ഖ​​​ല​​​യി​​​ൽ 2,63,886 സം​​​രം​​​ഭ​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


ഇതു വ​​​ഴി 17,355 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പ​​​വും 5,83,909 പു​​​തി​​​യ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സൃ​​​ഷ്ടി​​​ക്ക​​​പ്പെ​​​ട്ടു. ഈ​​​സ് ഓ​​​ഫ് ഡൂ​​​യിം​​​ഗ് ബി​​​സി​​​ന​​​സ് റാ​​​ങ്കിം​​​ഗി​​​ൽ 28 -ാം ​​​സ്ഥാ​​​ന​​​ത്തുനി​​​ന്നും 15-ാം സ്ഥാ​​​ന​​​ത്തേ​​​ക്ക് റാ​​​ങ്ക് മെ​​​ച്ച​​​പ്പെ​​​ടു​​​ത്താ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.