കൊ​​​​ച്ചി: ‘മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ്’ സി​​​​നി​​​​മ​​​​യി​​​​ല്‍ ക​​​​ള്ള​​​​പ്പ​​​​ണം വി​​​​നി​​​​യോ​​​​ഗി​​​​ച്ചോ​​​​യെ​​​​ന്ന് എ​​​​ന്‍​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് ഡ​​​​യ​​​​ക്‌​​​​ട​​​റേ​​​​റ്റ് (ഇ​​​​ഡി) അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ചു.

നി​​​​ര്‍​മാ​​​​ണ പ​​​​ങ്കാ​​​​ളി​​​​യാ​​​​യ ഷോ​​​​ണ്‍ ആ​​​ന്‍റ​​​​ണി​​​​യെ ഇ​​​​ഡി കൊ​​​​ച്ചി ഓ​​​​ഫീ​​​സി​​​​ല്‍ വി​​​​ളി​​​​പ്പി​​​​ച്ച് ചോ​​​​ദ്യം ചെ​​​​യ്തു. ന​​​​ട​​​​നും നി​​​​ര്‍​മാ​​​​താ​​​​വു​​​​മാ​​​​യ സൗ​​​​ബി​​​​ന്‍ ഷാ​​​​ഹി​​​​ര്‍, ബാ​​​​ബു ഷാ​​​​ഹി​​​​ര്‍ എ​​​​ന്നി​​​​വ​​​​രെ​​​​യും അ​​​​ടു​​​​ത്ത ദി​​​​വ​​​​സം ചോ​​​​ദ്യം ചെ​​​​യ്യും. ഇ​​​​വ​​​​ര്‍​ക്ക് നോ​​​​ട്ടീ​​​​സ് ന​​​​ല്‍​കി​​​​യി​​​​ട്ടു​​​​ണ്ട്.

മ​​​​ഞ്ഞു​​​​മ്മ​​​​ല്‍ ബോ​​​​യ്‌​​​​സ് നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ല്‍ സാ​​​​മ്പ​​​​ത്തി​​​​ക​​​​ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ള്‍ ന​​​​ട​​​​ന്നെ​​​​ന്ന പോ​​​​ലീ​​​​സ് റി​​​​പ്പോ​​​​ര്‍​ട്ടി​​​​ന്‍റെ തു​​​​ട​​​​ര്‍​ച്ച​​​​യാ​​​​യാ​​​​ണ് ഇ​​​​ഡി​ അ​​​​ന്വേ​​​​ഷ​​​​ണം. നി​​​​ര്‍​മാ​​​​ണ​​​​ത്തി​​​​ല്‍ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും 40 ശ​​​​ത​​​​മാ​​​​നം ലാ​​​​ഭ​​​​വി​​​​ഹി​​​​ത​​​​വും വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത് ഏ​​​​ഴു ​കോ​​​​ടി രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തെ​​​​ന്ന് അ​​​​രൂ​​​​ര്‍ സ്വ​​​​ദേ​​​​ശി സി​​​​റാ​​​​ജ് വ​​​​ലി​​​​യ​​​​തു​​​​റ ന​​​​ല്‍​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ത​​​​ട്ടി​​​​പ്പ് ന​​​​ട​​​​ന്ന​​​​താ​​​​യി പോ​​​​ലീ​​​​സ് ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.


സി​​​​നി​​​​മ ഹി​​​​റ്റാ​​​​യി​​​​ട്ടും ത​​​​നി​​​​ക്ക് പ​​​​ണം ന​​​​ല്‍​കി​​​​യി​​​​ല്ലെ​​​​ന്നാ​​​​ണ് സി​​​​റാ​​​​ജി​​​​ന്‍റെ പ​​​​രാ​​​​തി. മ​​​​ര​​​​ട് പോ​​​​ലീ​​​​സ് കേ​​​​സ് അ​​​​ന്വേ​​​​ഷി​​​​ച്ച് കോ​​​​ട​​​​തി​​​​യി​​​​ല്‍ റി​​​​പ്പോ​​​​ര്‍​ട്ട് സ​​​​മ​​​​ര്‍​പ്പി​​​​ച്ചു. ഈ ​​​​റി​​​​പ്പോ​​​​ര്‍​ട്ടി​​​​ലാ​​​​ണ് സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ര്‍​മാ​​​​ണ ക​​​​മ്പ​​​​നി​​​​യു​​​ടെ ത​​​​ട്ടി​​​​പ്പു​​​​ക​​​​ള്‍ പു​​​​റ​​​​ത്താ​​​​കു​​​​ന്ന​​​​ത്.