തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നാ​​​ലാം നൂ​​​റു​​​ദി​​​ന പ​​​രി​​​പാ​​​ടി ജൂ​​​ലൈ 15ന് ​​​ആ​​​രം​​​ഭി​​​ച്ച് ഒ​​​ക്ടോ​​​ബ​​​ർ 22ന് ​​​അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ൽ ന​​​ട​​​പ്പാ​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ​​​യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പു​​​രോ​​​ഗ​​​തി​​​യു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ പ​​​രി​​​പാ​​​ടി പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ക്കും.

സി. ​​​അ​​​ബ്ദു​​​ൾ മു​​​ജീ​​​ബ് ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​യാ​​​കും


കേ​​​ര​​​ള ബാ​​​ങ്ക് ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​രാ​​​യ സി. ​​​അ​​​ബ്ദു​​​ൾ മു​​​ജീ​​​ബി​​​നെ സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ക​​​സ​​​ന ധ​​​ന​​​കാ​​​ര്യ കോ​​​ർ​​​പ​​​റേ​​​ഷ​​​നി​​​ൽ മ​​​ാനേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലെ സ്പെ​​​ഷ​​​ൽ ഗ​​​വ​​​ണ്‍മെന്‍റ് പ്ലീ​​​ഡ​​​ർ പി. ​​​നാ​​​രാ​​​യ​​​ണ​​​നെ അ​​​ഡീ​​​ഷ​​​ണ​​​ൽ പ​​​ബ്ലി​​​ക്ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി മൂ​​​ന്ന് വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ നി​​​യ​​​മി​​​ക്കാ​​​നും തീ​​​രു​​​മാ​​​ന​​​മാ​​​യി.