സങ്കടകരം, ദുഃഖത്തില്‍ പങ്കുചേരുന്നു: കെസിബിസി
Friday, June 14, 2024 2:35 AM IST
കൊച്ചി: മലയാളികള്‍ ഉള്‍പ്പെടെ 49 പേര് മരിക്കാനിടയായതു ഹൃദയഭേദകമെന്നു കെസിബിസി. 24 മലയാളികള്‍ ഈ ദാരുണസംഭവത്തില്‍ മരണമടഞ്ഞിട്ടുണ്ടെന്ന വാര്‍ത്ത സങ്കടകരമാണ്. പ്രവാസികളായ സഹോദരങ്ങള്‍ക്ക് ഈ സംഭവം ഉണ്ടാക്കിയിട്ടുള്ള വേദന വാക്കുകള്‍ക്ക് അതീതമായിരിക്കും.
മരണമടഞ്ഞ സഹോദരങ്ങളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ കേരള കത്തോലിക്കാ സഭയും പങ്കുചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. ചികിത്സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സൗഖ്യപ്പെടട്ടെ എന്നു പ്രാര്‍ഥിക്കുന്നതായും കെസിബിസി വക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പത്രക്കുറിപ്പിൽ പറഞ്ഞു.