കേരള ഹൈക്കോടതിയില്‍ പുതിയ സംവിധാനം; ഇ-പോസ്റ്റ് വഴി കക്ഷികള്‍ക്കു നോട്ടീസ്
Thursday, June 20, 2024 1:35 AM IST
കൊച്ചി: രാജ്യത്ത് ആദ്യമായി ഇ-പോസ്റ്റ് വഴി കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കുന്ന പുതിയ സംവിധാനം കേരള ഹൈക്കോടതി നടപ്പാക്കി. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് ഹൈക്കോടതിയില്‍ ഈ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ നോട്ടീസ് ഉത്തരവായാലും കക്ഷികള്‍ക്കു നോട്ടീസ് ലഭിക്കാതിരിക്കുകയും വൈകി ലഭിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ കേസ് നടപടികള്‍ വൈകുന്ന സംഭവങ്ങളുണ്ട്. ഇ-പോസ്റ്റല്‍ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ടു തന്നെ നോട്ടീസ് കക്ഷികള്‍ക്കു നല്കാനാകുന്ന സാഹചര്യമാണു വന്നിരിക്കുന്നത്.
ഇ-മെയില്‍ വഴി നോട്ടീസ് അയയ്ക്കുന്നതിനേക്കാള്‍ കൃത്യത ഇ-പോസ്റ്റിലൂടെ ലഭിക്കും. ഇ പോസ്റ്റ് വഴി അയയ്ക്കുന്ന നോട്ടീസ് കക്ഷികള്‍ക്കു ലഭിച്ചെന്ന് ഉറപ്പാക്കാനുമാകും.
തിരുവനന്തപുരം ജില്ലയിലെ കക്ഷികള്‍ക്കാണ് ആദ്യഘട്ടത്തിൽ ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചുതുടങ്ങുക. തുടര്‍ന്ന് ഫലപ്രദമെന്നു കണ്ടാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.