സപ്ലൈകോ നഷ്ടത്തിലെന്ന് മന്ത്രി ജി.ആര്. അനില്‍
Thursday, June 20, 2024 1:35 AM IST
തിരുവനന്തപുരം: വിറ്റുവരവ് കുറഞ്ഞതിനെ തുടര്‍ന്ന് പൊതുമേഖലാ സ്ഥാപനമായ സപ്ലൈകോ നഷ്ടത്തിലാണെന്ന് മന്ത്രി ജി.ആര്. അനില്‍. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പത്തുമാസക്കാലമായി സപ്ലൈകോയിലെ വിറ്റുവരവ് വലിയതോതില്‍ കുറഞ്ഞിട്ടുണ്ട്. വ്യാജ പ്രചാരണങ്ങള്‍ സപ്ലൈകോയെ തകര്‍ക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചുവെന്നും മന്ത്രി പറഞ്ഞു.
പ്രതിമാസം 233 കോടി രൂപയുടെ വില്‍പ്പന നടന്നിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ശരാശരി 81 കോടി രൂപയുടെ വില്‍പ്പന മാത്രമാണ് പ്രതിമാസം നടക്കുന്നത്.
സബ്സിഡി സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന കേന്ദ്രമാണ് സപ്ലൈക്കോയെന്ന തെറ്റിദ്ധാരണ പൊതുവേ ഉണ്ടായിട്ടുണ്ടെന്നും ഇത് മറ്റു ഉത്പന്നങ്ങളുടെ വില്‍പ്പന യെ ബാധിച്ചുവെന്നും മന്ത്രി പറഞ്ഞു.