മസാല ബോണ്ട് ഹര്‍ജികള്‍ ജൂലൈ നാലിനു പരിഗണിക്കും
Thursday, June 20, 2024 2:29 AM IST
കൊച്ചി: കിഫ്ബി മസാല ബോണ്ട് പുറപ്പെടുവിച്ചതില്‍ വിദേശനാണ്യ വിനിമയചട്ടലംഘനം നടന്നോയെന്നു പരിശോധിക്കുന്നതിന്റെ ഭാഗമായി ഇഡി നല്കിയ സമന്‍സ് ചോദ്യം ചെയ്ത് മുന്‍ മന്ത്രി ടി.എം. തോമസ് ഐസക്കും കിഫ്ബിയും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ജൂലൈ നാലിനു പരിഗണിക്കാന്‍ മാറ്റി.
ജസ്റ്റീസ് ടി.ആര്. രവിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ഇഡി അന്വേഷണത്തിന്റെ ഭാഗമായി ഐസക്കിനെ ചോദ്യം ചെയ്യുന്നത് തെരഞ്ഞെടുപ്പു കഴിയുംവരെ കോടതി നേരത്തേ തടഞ്ഞിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്ഥിയായിരുന്നതു പരിഗണിച്ചായിരുന്നു കോടതി നടപടി.