പ്രസംഗിക്കാൻ അവസരം നല്കിയില്ല, ചെന്നിത്തല വിരുന്നുസത്കാരത്തിൽനിന്ന് വിട്ടുനിന്നു
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായ രമേശ് ചെന്നിത്തലയെ പ്രസംഗിക്കാൻ ക്ഷണിച്ചില്ല.
യുഡിഎഫ് ഏകോപന സമിതി യോഗത്തിൽ പ്രസംഗിക്കാൻ അവസരം നൽകാത്ത നടപടിയിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ രമേശ് ചെന്നിത്തല തുടർന്നു പ്രതിപക്ഷ നേതാവ് ഒരുക്കിയ വിരുന്നു സത്കാരത്തിൽ പങ്കെടുക്കാതെ മടങ്ങി. ഘടകകക്ഷി നേതാക്കൾക്കെല്ലാം പ്രസംഗിക്കാൻ യോഗത്തിൽ അവസരം നൽകിയപ്പോഴാണ് രമേശിനെ ക്ഷണിക്കാതിരുന്നത്.
യുഡിഎഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ഏകോപന സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ചത്.