തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ യുഡിഎഫ്
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായ ചില പ്രത്യേക സമുദായ വോട്ടുകൾ അടക്കം വരും തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് അനുകൂലമാക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ യുഡിഎഫ് ഏകോപന സമിതി തീരുമാനം.
വരാനിരിക്കുന്ന തദ്ദേശ സ്ഥാപന-നിയമസഭാ തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് വിജയം ഉറപ്പാക്കാൻ ബിജെപിയുടെ വോട്ട് ഷെയർ സംസ്ഥാനത്തു കുറയ്ക്കേണ്ടതുണ്ടെന്നാണ് യുഡിഎഫ് ഏകോപന സമിതിയിലെ ചർച്ചകളിലെ പൊതുവികാരം.
ബിജെപിക്കുണ്ടായ വോട്ട് ഷെയറിന്റെ വർധനയെക്കുറിച്ചു യുഡിഎഫ് ഗൗരവമായി പഠിക്കുമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസൻ പറഞ്ഞു.