എസ്എഫ്എസ്എ സംസ്ഥാന സമ്മേളനം
Friday, June 21, 2024 3:20 AM IST
തൊടുപുഴ: സർവേ ഫീൽഡ് സ്റ്റാഫ് അസോസിയേഷൻ (എസ്എഫ്എസ്എ) സംസ്ഥാന സമ്മേളനം ഇന്നും നാളെയും തൊടുപുഴ മാടപ്പറന്പിൽ റിസോർട്ടിൽ നടക്കും. പ്രതിനിധി സമ്മേളനം ഇന്നു രാവിലെ 10.30നു മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
നാളെ രാവിലെ പത്തിനു നടക്കുന്ന സെമിനാർ ജയചന്ദ്രൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്യും. 11നു നടക്കുന്ന സുഹൃദ്സമ്മേളനവും യാത്രയയപ്പ് സമ്മേളനവും വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിനു നടക്കുന്ന സമാപന സമ്മേളനത്തിൽ വി. സുരേഷ്കുമാർ, എസ്. ബിപിൻ എന്നിവർ പ്രമേയം അവതരിപ്പിക്കും.