പാസഞ്ചർ ട്രെയിനുകളുടെ നമ്പർമാറ്റം മരവിപ്പിച്ചു
Friday, June 21, 2024 3:20 AM IST
കൊല്ലം: രാജ്യത്താകമാനം പാസഞ്ചർ ട്രെയിനുകളുടെ നമ്പരുകളിൽ മാറ്റം വരുത്താനുള്ള തീരുമാനം റെയിൽവേ മന്ത്രാലയം മരവിപ്പിച്ചു.
ഇതു സംബന്ധിച്ച റെയിൽവേ ബോർഡിന്റെ ഉത്തരവ് ഇന്നലെ വൈകി എല്ലാ ഡിവിഷണൽ മാനേജർമാർക്കും ലഭിച്ചു. ഇതിന്റെ കാരണം ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല.
ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ തീരുമാനം റദ്ദ് ചെയ്യുന്നതായാണ് അറിയിപ്പ്. നമ്പർമാറ്റം പുതിയ ടൈംടേബിളിൽ ഉൾപ്പെടുത്തരുതെന്നും നിർദേശത്തിലുണ്ട്.