മെഡിക്കൽ കോളജുകളിലെ പരാതി അന്വേഷിക്കാൻ സ്ഥിരം സംവിധാനം
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ചികിത്സാ പിഴവ് ഉൾപ്പെടെയുള്ള പരാതികൾ അന്വേഷിക്കാൻ സ്ഥിരം സംവിധാനം രൂപീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ്.
എച്ച്. സലാമിന്റെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ചികിത്സാ പിഴവുണ്ടായാൽ ശക്തമായ നടപടിയെടുക്കും. പൊതുജനത്തിന് പരാതി പറയാനും അതേക്കുറിച്ച് അന്വേഷിക്കാനുമാണ് ഈ സംവിധാനം.
ജനങ്ങൾക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. നോണ്‍ പ്രാക്ടീസിംഗ് അലവൻസ് വാങ്ങിയ ശേഷം മെഡിക്കൽ കോളജ് ഡോക്ടർമാർ സ്വകാര്യ പ്രാക്ടീസ് നടത്താൻ പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.