ഫ്ളാറ്റുകളിലെ കുടിവെള്ളം: സെൽഫ് ഓഡിറ്റിംഗ് നടത്തണം
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: ഫ്ളാറ്റുകളിൽ ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കുന്നതിനു വേണ്ടി ഫ്ളാറ്റുകളിൽ സെൽഫ് ഓഡറ്റിംഗ് നടത്തണമെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്.
കൊച്ചിയിലെ ഡിഎൽഎഫ് ഫ്ളാറ്റിൽ കുടിവെള്ളത്തിൽ ബാക്ടീരിയ സാനിധ്യം കണ്ടെത്തിയതിനെ തുടർന്ന് ഇവിടുത്തെ കുടിവെള്ള വിതരണം അടിയന്തരമായി നിർത്തിവച്ചു. പൊതുജനാരോഗ്യ നിയമപ്രകാരം ഫ്ളാറ്റ് അസോസിയേഷൻ പ്രസിഡന്റിന് നോട്ടീസ് നൽകി.
കുറ്റകരമായ പ്രവർത്തനമാണ് നടന്നത്. 1200 അപ്പാർട്ട്മെന്റുകളാണ് അവിടെയുള്ളത്. കുടിക്കാൻ തിളപ്പിച്ച വെള്ളമേ ഉപയോഗിക്കാവൂ എന്ന് നിർദേശം നൽകി. ഇതുവരെ 488പേർക്കാണ് രോഗമുണ്ടായത്.
എറണാകുളം ജനറൽ ആശുപത്രിയിലെ ഒരു സംഘം ഡോക്ടർമാർ അവിടെ ക്യാന്പ് ചെയ്യുന്നുണ്ടെന്നും ഉമാ തോമസിന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.