വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കണം: പ്രതിപക്ഷനേതാവ്
Friday, June 21, 2024 3:21 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ നടത്തിയ ‘അവൻ’ പരാമർശം തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ.
വാക്കുകൾ ബഹുമാനത്തോടെ ഉപയോഗിക്കുന്നതാണ് എല്ലാവർക്കും നല്ലെതന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ സുധാകരന്റെ വാക്കുകൾ സഭയിൽ ഉന്നയിച്ചപ്പോൾ മറുപടിയായി പ്രതിപക്ഷനേതാവ് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പലതവണയായി ചില വാക്കുകൾ ഉപയോഗിച്ചിട്ടുണ്ടെന്നും അത് സഭയിൽ താൻ പറയില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഇടതു സഹയാത്രികനായ ഒരു ബിഷപ്പിനെയല്ലേ മുഖ്യമന്ത്രി വിവരദോഷിയെന്നു വിളിച്ചതെന്നും ഈ പരാമർശം ശരിയാണെന്നു റിയാസ് ഒഴികെ എംഎൽഎമാരോ മന്ത്രിമാരോ പറഞ്ഞില്ല. വാക്കുകൾ സൂക്ഷിച്ചും ബഹുമാനത്തോടെയും പറയുന്നതാണ് എല്ലാവർക്കും നല്ലതെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.