ഓ​പ്പ​റേ​ഷ​ൻ ലൈ​ഫ് : ര​ണ്ടു ദി​വ​സംകൊ​ണ്ടു ന​ട​ത്തി​യ​ത് 1,993 പ​രി​ശോ​ധ​ന​ക​ൾ
ഓ​പ്പ​റേ​ഷ​ൻ ലൈ​ഫ് : ര​ണ്ടു ദി​വ​സംകൊ​ണ്ടു ന​ട​ത്തി​യ​ത് 1,993 പ​രി​ശോ​ധ​ന​ക​ൾ
Friday, June 21, 2024 3:21 AM IST
തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ലൈ​ഫി​ന്‍റെ ഭാ​ഗ​മാ​യി ര​ണ്ടു ദി​വ​സ​ത്തെ സ്പെ​ഷ​ൽ ഡ്രൈ​വി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 1,993 സ്ഥാ​പ​ന​ങ്ങ​ളി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി.​ക​ട​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഭ​ക്ഷ​ണ​ത്തി​ന്‍റെ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​ണ് മേ​യ് മു​ത​ൽ ജൂ​ലൈ വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ മ​ൺ​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യി ഡ്രൈ​വ് ന​ട​ത്തി​യ​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ പ്ര​വ​ർ​ത്തി​ച്ച 90 ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ർ​ത്തി​വ​യ്പ്പി​ച്ചു.

315 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് റെ​ക്ടി​ഫി​ക്കേ​ഷ​ൻ നോ​ട്ടീ​സു​ക​ളും 262 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് കോ​മ്പൗ​ണ്ടിം​ഗ് നോ​ട്ടീ​സു​ക​ളും ന​ൽ​കി. 22 ഇം​പ്രൂ​വ്മെ​ന്‍റ് നോ​ട്ടീ​സു​ക​ളും ര​ണ്ട് ദി​വ​സ​ത്തെ പ​രി​ശോ​ധ​ന​ക​ളി​ൽ ന​ൽ​കി. ഏ​ഴ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രേ അ​ഡ്ജ്യൂ​ഡി​ക്കേ​ഷ​ൻ ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.

ഹോ​ട്ട​ൽ, റ​സ്റ്റ​റ​ന്‍റ് എ​ന്നി​വ​യ്ക്കു പു​റ​മേ ഭ​ക്ഷ​ണ നി​ർ​മാ​ണ​വും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​പ്പ​റേ​ഷ​ൻ മ​ൺ​സൂ​ണി​ന്‍റെ ഭാ​ഗ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.