നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം ; 20,000 ഡോ​ള​ര്‍ നി​ക്ഷേ​പി​ച്ചു
നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​നം ; 20,000 ഡോ​ള​ര്‍ നി​ക്ഷേ​പി​ച്ചു
Saturday, June 22, 2024 3:26 AM IST
കൊ​​​ച്ചി: യെ​​​മ​​​നി​​​ല്‍ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ക്ക​​​പ്പെ​​​ട്ട് ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​യു​​​ന്ന നി​​​മി​​​ഷ​​​പ്രി​​​യ​​​യു​​​ടെ മോ​​​ച​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്രാ​​​രം​​​ഭ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്കാ​​​യി 20,000 ഡോ​​​ള​​​ര്‍ (16,71,000 രൂ​​​പ) കേ​​​ന്ദ്ര വി​​​ദേ​​​ശ​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​ക്കൗ​​​ണ്ടി​​​ല്‍ നി​​​ക്ഷേ​​​പി​​​ച്ചു. സേ​​​വ് നി​​​മി​​​ഷ​​​പ്രി​​​യ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ ആ​​​ക്‌​​ഷ​​ന്‍ കൗ​​​ണ്‍​സി​​​ല്‍ സ​​​മാ​​​ഹ​​​രി​​​ച്ച തു​​​ക​​​യാ​​ണി​​ത്.

നി​​​മി​​​ഷ​​​പ്രി​​​യ​​​യു​​​ടെ അ​​​മ്മ പ്രേ​​​മ​​​കു​​​മാ​​​രി പ​​​ണം കൈ​​​മാ​​​റാ​​​ന്‍ അ​​​നു​​​മ​​​തി തേ​​​ടി വി​​​ദേ​​​ശ​​​കാ​​​ര്യ​ മ​​​ന്ത്രാ​​​ല​​​യ​​​ത്തെ സ​​​മീ​​​പി​​​ച്ചി​​​രു​​​ന്നു. മോ​​​ച​​​ന​​​ത്തി​​​നു​​വേ​​​ണ്ടി​​​യു​​​ള്ള പ്രാ​​​രം​​​ഭച​​​ര്‍​ച്ച തു​​​ട​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ 40,000 അ​​​മേ​​​രി​​​ക്ക​​​ന്‍ ഡോ​​​ള​​​ര്‍ ആ​​​ദ്യം കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും അ​​​ത് എം​​​ബ​​​സി വ​​​ഴി ല​​​ഭി​​​ക്കാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍​ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു പ്രേ​​​മ​​​കു​​​മാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്. പ്രാ​​​രം​​​ഭ​ ച​​​ര്‍​ച്ച​​​ക​​​ള്‍​ക്ക് 40,000 ഡോ​​​ള​​​ര്‍ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി വ​​​ഴി കൈ​​​മാ​​​റാ​​​ന്‍ വി​​​ദേ​​​ശ​​​കാ​​​ര്യ മ​​​ന്ത്രാ​​​ല​​​യം ക​​​ഴി​​​ഞ്ഞ​​ദി​​​വ​​​സം അ​​​നു​​​മ​​​തി ന​​​ല്‍​കി​​​യി​​​രു​​​ന്നു.

കൊ​​​ല്ല​​​പ്പെ​​​ട്ട യെ​​​മ​​​ന്‍ യു​​​വാ​​​വ് ത​​​ലാ​​​ലി​​​ന്‍റെ കു​​​ടും​​​ബ​​​വു​​​മാ​​​യി പ്രാ​​​രം​​​ഭ ച​​​ര്‍​ച്ച ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ചെ​​​ല​​​വി​​​നാ​​​ണ് ഈ ​​​തു​​​ക ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ച​​​ര്‍​ച്ച ന​​​ട​​​ത്തി​​​യാ​​​ല്‍ മാ​​​ത്ര​​​മേ അ​​​വ​​​ര്‍ ദ​​യാ​​​ധ​​​നം സ്വീ​​​ക​​​രി​​​ച്ച് മാ​​​പ്പ് ന​​​ല്‍​കു​​​മോ​​​യെ​​​ന്നും എ​​​ത്ര തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​മെ​​​ന്നും അ​​​റി​​​യാ​​​ന്‍ ക​​​ഴി​​​യൂ.

വി​​​ദേ​​​ശ​​​കാ​​​ര്യ ​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ഡ​​​ല്‍​ഹി എ​​​സ്ബി​​​ഐ അ​​​ക്കൗ​​​ണ്ടി​​​ല്‍നി​​​ന്ന് യെ​​​മ​​​നി​​ലെ ഇ​​​ന്ത്യ​​​ന്‍ എം​​​ബ​​​സി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് തു​​​ക കൈ​​​മാ​​​റും. പി​​​ന്നീ​​​ട് എം​​​ബ​​​സി അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ അ​​​ബ്ദു​​​ള്ള അ​​​മ​​​റി​​​ന്‍റെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്ക് ഈ ​​​തു​​​ക കൈ​​​മാ​​​റും.

ത​​​ലാ​​​ല്‍ അ​​​ബ്ദു​​​ള്‍ മ​​​ഹ്ദി​​​യെ​​​ന്ന യെ​​​മ​​​ന്‍ പൗ​​​ര​​​നെ അ​​​വി​​​ടെ ന​​​ഴ്‌​​​സാ​​​യി​​​രു​​​ന്ന പാ​​​ല​​​ക്കാ​​​ട് കൊ​​​ല്ല​​​ങ്കോ​​​ട് തേ​​​ക്കി​​​ന്‍​ചി​​​റ സ്വ​​​ദേ​​​ശി​​​നി നി​​​മി​​​ഷ​​​പ്രി​​​യ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​ണു കേ​​​സ്. 2020ല്‍ ​​​സ​​​ന​​​യി​​​ലെ വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി നി​​​മി​​​ഷ​​​യ്ക്ക് വ​​​ധ​​​ശി​​​ക്ഷ വി​​​ധി​​​ച്ചു. 2023 ന​​​വം​​​ബ​​​റി​​​ല്‍ യെ​​​മ​​​നി​​​ലെ സു​​​പ്രീം ജു​​​ഡീ​​​ഷ​​ല്‍ കൗ​​​ണ്‍​സി​​​ലി​​​ല്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലും നി​​​ര​​​സി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.