ഡോ. സാവര്‍ ധനാനിയ വിരമിച്ചു
Sunday, June 23, 2024 1:15 AM IST
കോട്ടയം: റബര്‍ ബോര്‍ഡ് ചെയര്മാന് ഡോ.സാവര്‍ ധനാനിയ വിരമിച്ചു. 2017 മേയ് മുതല്‍ റബര്‍ ബോര്‍ഡ് അംഗമായ ഡോ. സാവര്‍ ധനാനിയ 2019 ലാണ് റബര്‍ ബോര്‍ഡ് ചെയര്‍മാനായത്.
ഇന്ത്യന്‍ റബര്‍ ആക്ട് നിലവില്‍ വന്നതിന്റെ പ്ലാറ്റിനം ജൂബിലി ഉള്‍പ്പെടെ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനത്തിന് ടയര്‍ വ്യവസായ സംഘടന ആത്മയുടെ സഹകരണത്തോടെ വിപുലമായ പദ്ധതികള്‍ ആവിഷ്കരിച്ചു.
റബര്‍ വിലയിടിവിന് പരിഹാരമായി കയറ്റുമതി ഇന്‍സെന്റീവ് പ്രഖ്യാപിച്ചെങ്കിലും പ്രായോഗികമായില്ല. മഴമറ, സ്പ്രെയിംഗ് എന്നിവയ്ക്ക് കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കുന്നതുള്‍പ്പെടെ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.