ഷിഗേരു ബാന്റെ പ്രഭാഷണം നാളെ
Sunday, June 23, 2024 1:15 AM IST
കൊച്ചി: ജാപ്പനീസ് ആര്‍ക്കിടെക്ട് ഷിഗേരു ബാന്‍ നാളെ കൊച്ചിയില്‍ പ്രഭാഷണം നടത്തും. മൂവാറ്റുപുഴ സീഡ് -എ.പി.ജെ. അബ്ദുൾ കലാം സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ ഡിസൈനും ലിവിംഗ് എക്സ്ട്രാ ഇന്ത്യയും ചേര്‍ന്നു സംഘടിപ്പിക്കുന്ന ടുമാറോ ഈസ് നൗ എന്ന പ്രഭാഷണ പരമ്പരയിലെ ആദ്യ പ്രഭാഷണമാണിത്.
വൈകുന്നേരം 4.30ന് ഹോട്ടൽ ലെ മെറിഡിയനിലാണു പരിപാടി. വാസ്തുശില്പ കലയിലെ നൊബേല്‍ സമ്മാനമായി അറിയപ്പെടുന്ന പ്രിറ്റ്സ്കെര്‍ സമ്മാനം 2014ല്‍ നേടിയ ലോകപ്രസിദ്ധ ആര്‍ക്കിടെക്ടാണു ഷിഗേരു ബാന്‍.